മുസ്ലീങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കൂ-യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടകയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. മുസ്ലീം ജനതയെ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ അനുവദിക്കണമെന്നും മുസ്ലീങ്ങളെയും അവരുടെ ഉടമസ്ഥതയിലുളള കച്ചവട സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ചുളള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ധാര്‍വാഡില്‍ മുസ്ലീം കച്ചവടക്കാരുടെ പഴവണ്ടികള്‍ തകര്‍ത്ത സംഭവത്തില്‍ നാല് ശ്രീരാമസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. 

'ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. പക്ഷേ ചില കുബുദ്ധികള്‍ അതിന് എതിരുനില്‍ക്കുകയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് പറയാനുളളത് ഇതാണ്, ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകരുത്. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടവരാണ്'-യെദ്യൂരപ്പ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയില്‍ ഹിജാബിനെതിരെ ഹിന്ദുത്വവാദികള്‍ നടത്തുന്ന പ്രചാരണങ്ങളെ പരസ്യമായി വിമര്‍ശിച്ച ആദ്യത്തെ ബിജെപി നേതാവാണ് യെദ്യൂരപ്പ. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിക്കണം, ക്ഷേത്രങ്ങള്‍ക്ക് സമീപമുളള മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ നിരോധിക്കണം, ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണം, മുസ്ലീം കരകൗശല വിഗ്ദര്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത്, മുസ്ലീങ്ങള്‍ ഓടിക്കുന്ന ഓട്ടോകളിലും ടാക്‌സികളിലും കയറരുത്, പളളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കണം തുടങ്ങി മുസ്ലീം ജനതയ്‌ക്കെതിരെ വലിയ തോതിലുളള ആഹ്വാനങ്ങളാണ് ഹിന്ദുത്വ വാദികളും ഹിന്ദു സംഘടനകളും നടത്തുന്നത്.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More