വിജയ് ചിത്രം 'ബീസ്റ്റി'ന്‍റെ വ്യാജപതിപ്പ് റിലീസ് ദിവസം തന്നെ പുറത്ത്

ചെന്നൈ: വിജയ്‌ ചിത്രമായ ബീസ്റ്റിന്‍റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രം റീലിസായി മണിക്കൂറുകള്‍ക്കകമാണ് വ്യാജപതിപ്പ് പുറത്തിങ്ങിയത്. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രം പ്രചരിപ്പിച്ചത്. അനധികൃത വെബ് സൈറ്റുകളില്‍ നിന്നും ചിത്രം ഡൌണ്‍ലോഡ് ചെയ്ത് കാണരുതെന്ന് ആവശ്യപ്പെട്ട് വിജയ്‌ ഫാന്‍സ്‌ രംഗത്തെത്തി. അതേസമയം, സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. വിജയിക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ എല്ലാ പാട്ടുകള്‍ക്കും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More