ബോക്സോഫീസില്‍ ആദ്യ ദിനം തന്നെ 100 കോടി കളക്ഷന്‍ നേടി കെ ജി എഫ് ചാപ്റ്റര്‍ 2. ഇന്ത്യയിൽ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള മിക്ക തിയേറ്ററുകളില്‍ ചിത്രം ഹൗസ്ഫുള്ളാണ്. കന്നഡ സിനിമാ മേഖലയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസ് ദിവസം തന്നെ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നത്. ചിത്രത്തിന്റെ വിജയം മലയാള സിനിമാ നടനും സംവിധായകനുമായ പൃഥ്വിരാജും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ഏറ്റെടുത്തിരിക്കുന്നത്. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ കെ ജി എഫ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കെ ഫി എഫ് 2 നിര്‍മ്മിച്ചിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്.