ഇമ്മാതിരി ബോർഡുകൾ എടുത്ത് മാറ്റുക തന്നെ വേണം- കെ ടി കുഞ്ഞിക്കണ്ണന്‍

ജനാധിപത്യ കേരളത്തിന് അപമാനകരമാവുന്ന ഇമ്മാതിരി ബോർഡുകൾ എടുത്ത് മാറ്റുക തന്നെ വേണം. കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട പോസ്റ്റ് ഇന്നും ഹിന്ദുത്വവൽക്കരണത്തിൻ്റെ വഴികൾ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട് കാവ് ക്ഷേത്രവളപ്പിൽ വെച്ച,ഉത്സവകാലത്ത് മുസ്ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പരസ്യ ബോർഡ് വിവാദമായിരിക്കുകയാണല്ലോ. മലയാളിയുടെ നവോത്ഥാന പാരമ്പര്യത്തെയും മതനിരപേക്ഷ സംസ്കാരത്തെയും അപഹസിക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ ഈയൊരു നടപടിയിലൂടെ ചെയ്തിരിക്കുന്നത്. മലയാളിയുടെ പ്രബുദ്ധതക്ക് അപമാനമാണ് ഇത്തരം ചെയ്തികൾ.

ദേശീയ പ്രസ്ഥാനത്തിൻ്റെയും നവോത്ഥാനത്തിൻ്റെയും സമരോത്സുകമായ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പയ്യന്നൂരിൻ്റ പരിസര പ്രദേശമാണ് കുഞ്ഞിമംഗലം. കേരളീയൻ്റെയും വിഷ്ണുഭാരതീയൻ്റെയും സുബ്രഹ്മണ്യ ഷേണായിയുടെമെല്ലാം പ്രവർത്തനങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച നാട്. എ കെ ജിയുടെ ചരിത്രപ്രസിദ്ധമായ അയിത്തവിരുദ്ധ സമരങ്ങളുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണ്. കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പേറുന്ന നാട്. 1980-തുകളോടെ പതുക്കെ ശക്തിപ്പെട്ട പുനരുജീവന വരേണ്യസംസ്കാരത്തിൻ്റെ സ്വാധീനത്തിലാവാം നവോത്ഥാനസമൂഹങ്ങൾ, ജാതിയതയും വരേണ്യതയുമെല്ലാംവഴി നവഹൈന്ദവതയുടെ ജുഗുപുസാവഹമായ സംസ്കാരത്തിലേക്ക് വഴിമാറി നടന്നത്. ജാതിസംഘടനകളിലൂടെ ഹിന്ദുത്വത്തിലേക്കുള്ള എഞ്ചിനിയറിംഗ് വളരെ ആസൂത്രിതമായി തന്നെ ആവിഷ്ക്കരിക്കപ്പെട്ടു. 

പഴയ കാവുകൾ ക്ഷേത്രങ്ങളാക്കി ഹിന്ദുത്വത്തിലേക്ക് വഴിവെട്ടി. ഈ സാഹചര്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ പത്തുപന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞിമംഗലത്ത് നവ ഹൈന്ദവ ഭീഷണികളെ സംബന്ധിച്ച് സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുത്തതായി ഓർക്കുന്നു. പു ക സ യോ തദ്ദേശീയമായ കലാസമിതി യോ ആയിരുന്നു അന്നതിൻ്റെ സംഘാടകരെന്നാണ് ഓർമ്മ. ഇപ്പോഴത്തെ സംഭവങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലേക്ക് പിടിമുറുക്കിയ ഹിന്ദുത്വത്തിൻ്റെ ആവിർഭാവ കാലത്തെ ചില ആസൂത്രിത സംഭവങ്ങളെ കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ചരിത്രത്തിലെ പ്രതിലോമപരവും വർഗീയവുമായ ചില അന്തർധാരകളെ കുറിച്ചുള്ള അറിവ് വർഗീയ വിദ്വേഷ ശക്തികൾക്കെതിരായ ജാഗ്രത്തായ പ്രതിരോധത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്...

ഇന്ത്യയിലെ മിലിൻ്റൻ്റ് ഹിന്ദുയിസത്തെ കുറിച്ചുള്ള പഠനങ്ങളെല്ലാം ആർ എസ് എസ് രൂപീകരണത്തിലേക്ക് നയിച്ച മഹാരാഷ്ട്രയിലെ വിശിഷ്യാ നാഗ്പൂരിലെ സംഭവ വികാസങ്ങളെ സംബന്ധിച്ച് വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ടു്. ആർ എസ് എസിൻ്റെ രൂപീകരത്തോടെയാണ് മുസ്ലിം ദളിത് പിന്നോക്ക സമൂഹങ്ങൾക്കെതിരായ അപരവൽക്കരണവും അക്രമോത്സുക പ്രവർത്തനങ്ങളും ആസൂത്രിതവും സംഘടിതവുമായ സ്വഭാവമാർജ്ജിക്കുന്നത്. നിസഹകരണ ഖിലാഫത് പ്രസ്ഥാനവും മഹാരാഷ്ട്രയിലെ ദളിത് ഉണർവുകളും ചിത്പവൻ ബ്രാഹ്മണരിലുണ്ടാക്കിയ ആശങ്കകളാണ് മിലിൻ്റൻ്റായ ഹിന്ദുത്വ ഭീകരസംഘടനയുടെ രൂപീകരണത്തിലെത്തിച്ചത്. ബ്രാഹ്മണ വിഭാഗങ്ങൾക്കിടയിൽ മിലിൻ്റൻ്റായ ഒരു സംഘടനയുടെ അടിയന്തിരത്വം ബോധ്യപ്പെടുത്താനായി ആർ എസ് എസ് സ്ഥാപകനായ ഹെഡ്ഗെവാർ നടത്തിയ ഗൂഢാലോചനാപരമായ നീക്കങ്ങളിലാണ് നാഗ്പൂരിൽ 1923 മുതൽ നിരവധി ഹിന്ദു മുസ്ലിം കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.

നാഗ്പൂരിലെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രോത്സവം ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാമുൾക്കൊള്ളുന്ന നാഗ്പൂർ വാസികൾ ഏറ്റവും ജനകീയമായി നടത്തിവരുന്നതായിരുന്നു. ക്ഷേത്രോത്സവ ചടങ്ങുകളിലും ഉത്സവ ചന്തയിലുമെല്ലാം ജാതി മതഭേദമില്ലാതെ എല്ലാവരും ഇടപ്പെട്ടിരുന്നു. ഈയൊരു സൗഹാർദ്ദാന്തരീക്ഷത്തിലേക്ക് വർഗീയ വിഷം പരത്തിക്കൊണ്ടാണ് ഹെഡ്ഗെവാറും സംഘവും ഹിന്ദുക്കളുടെ ഉത്സവത്തിൽ മുസ്ലിങ്ങളെന്തിന് പങ്കുചേരുന്നു എന്ന ചോദ്യം ഉയർത്തിവിട്ടത്. ഉത്സവപ്പറമ്പിലെ കച്ചവട ചന്തകളിലൂടെ ഹിന്ദുക്കളുടെ കയ്യിലെ പണം തട്ടിയെടുക്കാനാണവർ നമ്മുടെ ക്ഷേത്രോത്സവങ്ങളിൽ സജീവമാവുന്നതെന്നും അവരെ ക്ഷേത്രത്തിൽ പറമ്പിൽ കയറ്റരുതെന്നും പ്രചാരണമഴിച്ചുവിട്ടു. പക്ഷെ തലമുറകളായി ഒന്നിച്ച് ഉത്സവാഘോഷങ്ങളിൽ ഒരു ഭേദചിന്തയുമില്ലാതെ പങ്കാളികളാവുന്ന ഹിന്ദുക്കളൊന്നും ഹെഡ്ഗെവാറിൻ്റെയും വർഗീയസംഘത്തിൻെറയും പ്രചരണങ്ങൾ ചെവികൊണ്ടില്ല. ഉത്സവനടത്തിപ്പുകാരും അതിന് വഴങ്ങിക്കൊടുത്തില്ല.

ഈയൊരു സാഹചര്യത്തിലാണ് 'മുസ്ലിങ്ങൾക്ക് ഉത്സവ പറമ്പിൽ പ്രവേശനമനുവദിക്കരുത്, ചന്തകൾ നടത്താനുവാദം നൽകരുത്' എന്ന പ്രചരണം വർഗിയവാദികൾ നടത്തിയതും പ്രത്യേകം നിയോഗിച്ച ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് ഉത്സവാഘോഷങ്ങൾക്കിടയിൽ വൈദ്യുതി കണക്ഷൻ വിഛേദിച്ച് ചന്തകൾ കൊള്ളയടിച്ചതും എന്നിട്ട് ഇതെല്ലാം ചെയ്തത് മുസ്ലിങ്ങളായ അക്രമികളാണെന്ന് പ്രചരണം നടത്തിയതും. ഇത്തരം അക്രമികളെ നേരിടാൻ ഹിന്ദുക്കൾക്ക് (ഹിന്ദുക്കളെന്നാൽ ചിത്പവൻ ബ്രാഹ്മണർ) ഒരു പ്രത്യേക സേന വേണമെന്നു വാദിച്ചതും.1925- ലെ വിജയദശമിനാളിൽ ആർ എസ് എസ് രൂപീകരിച്ചതും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More