ചാര്‍ജ് കൂട്ടി; നെറ്റ്ഫ്ലിക്സിനെ ഉപയോക്താക്കള്‍ കൈവിടുന്നു

ഡല്‍ഹി: നെറ്റ്ഫ്‌ളിക്‌സ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ 10 വര്‍ഷത്തിനിടയില്‍ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മാത്രം 200,000 വരിക്കാര്‍ നെറ്റ്ഫ്ളിക്സ് വിട്ടുപോയെന്നാണ് കമ്പനിയുടെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. യുഎസ്, യുകെ തുടങ്ങിയ വരിക്കാര്‍ കൂടുതലുള്ള പ്രധാന രാജ്യങ്ങളില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചതാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്ന് കമ്പനി പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പില്‍ പറയുന്നു. നെറ്റ്ഫ്ളിക്സിന്‍റെ പുതുക്കിയ നിരക്കനുസരിച്ച് യുഎസില്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ് 1 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി, നെറ്റ്ഫ്‌ളിക്‌സ് അതിന്‍റെ ഇന്ത്യയിലെ സബ്‌സ്‌ക്രിബ്ഷന്‍ പ്ലാനുകളുടെ വില കുറച്ചിരുന്നു. ഇന്ത്യയില്‍ 149 രൂപ മുതലാണ് പ്രതിമാസ പ്ലാന്‍ ആരംഭിക്കുന്നത്. കാനഡയിലെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 14.99 ഡോളറില്‍ നിന്ന് 16.49 ഡോളര്‍ ആയി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ രണ്ടു ഡോളറില്‍ നിന്ന് 20.99 ഡോളറായാണ് ഉയര്‍ത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഒരു അക്കൗണ്ടില്‍ ഒന്നിലധികം ആളുകള്‍ക്ക് സിനിമകളും മറ്റും കാണുന്നതിന് നെറ്റ്ഫ്ലിക്സ് അവസരം നല്‍കിയിരുന്നു. എന്നാല്‍ സബ്സ്ക്രൈബേര്‍സ് കൂടിയതിന് പിന്നാലെ ഈ ഫീച്ചര്‍ കമ്പനി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നും ആളുകള്‍ നെറ്ഫ്ലിക്സ് ഉപേക്ഷിക്കുന്നുവെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് അക്കൗണ്ട് ഷെയർ ചെയ്യുന്ന പ്രധാന അക്കൗണ്ട് ഉടമകളിൽ നിന്നും അമിത ഫീസ്‌ ഇടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നിര്‍ത്തലാക്കി പഴയ രീതി തുടരണമോയെന്ന കാര്യവും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്.

അതോടൊപ്പം, യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശവും വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായിയെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഒ.ടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും 20 ഓളം റഷ്യൻ ടി വി ഷോകളാണ് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചത്. ഇതുമൂലം ജൂലൈ മുതൽ മൂന്ന് മാസത്തിനുള്ളിൽ രണ്ട് ദശലക്ഷം സബ്സ്‌ക്രിബേര്‍സ് കൂടി നഷ്ടമാകാന്‍ സാധ്യതയുള്ളതായി കമ്പനി മറ്റ് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് മുന്‍പ് 2011 ഒക്‌ടോബറിലാണ് കമ്പനിക്ക് സബ്സ്‌ക്രൈബേര്‍സിനെ നഷ്ടപ്പെട്ടമായത്. ആഗോളതലത്തിൽ 22 കോടിയിലധികം സബ്സ്ക്രൈബേര്‍സാണ് നെറ്റ്ഫ്ലിക്സിനുള്ളത്. 

Contact the author

International Desk

Recent Posts

Web Desk 1 week ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 1 month ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 1 month ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 1 month ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 1 month ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 1 month ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More