പളളിയുടെ 100 മീറ്റര്‍ പരിധിയില്‍ മൈക്കിലൂടെ ഹനുമാന്‍ ചാലിസ അനുവദിക്കില്ല- മഹാരാഷ്ട്രയിലെ ജില്ലാ ഭരണകൂടം

മുംബൈ: മുസ്ലീം പളളികളുടെ നൂറുമീറ്റര്‍ പരിധിയില്‍ ഉച്ചഭാഷിണികളിലൂടെ ഹനുമാന്‍ ചാലിസ അനുവദിക്കില്ലെന്ന് നാഷിക് ജില്ലാ ഭരണകൂടം. പളളിയില്‍ ബാങ്ക് വിളിക്കുന്നതിനു പതിനഞ്ചുമിനിറ്റ് മുന്‍പോ ശേഷമോ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ അനുവദിക്കില്ലെന്നും മെയ് മൂന്നിനകം എല്ലാ മതസ്ഥാപനങ്ങളും ഉച്ചഭാഷിണി ഉപയോഗിക്കാനുളള അനുമതി വാങ്ങണമെന്നും നാഷിക് പൊലീസ് കമ്മീഷണര്‍ ദീപക് പാണ്ഡെ പറഞ്ഞു. ആരെങ്കിലും ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ പളളികളില്‍ ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം എന്‍ എസ്) അധ്യക്ഷന്‍ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്നിനകം പളളികളില്‍ ഉച്ചഭാഷിണികളിലൂടെയുളള ബാങ്ക് വിളി നിരോധിച്ചില്ലെങ്കില്‍ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ ഹിന്ദുക്കളും പളളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ തയാറാകണമെന്നും പളളികള്‍ക്കുമുന്നില്‍ ഹനുമാന്‍ ചാലിസ ഉച്ചഭാഷിണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്നും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉച്ചഭാഷിണിയിലൂടെയുളള ഹനുമാന്‍ ചാലിസ നിരോധിക്കാനുളള നാസിക് ഭരണകൂടത്തിന്റെ നടപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ടുദിവസത്തിനുളളില്‍ പുറത്തിറക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ പറഞ്ഞു. സംസ്ഥാനം നിരീക്ഷണത്തിലാണെന്നും ക്രമസമാധാന നിലയും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ലൗഡ് സ്പീക്കറുകളാണ് രാജ്യത്ത് അക്രമമുണ്ടാകാന്‍ കാരണമെങ്കില്‍ അത് മുസ്ലീം പളളികളില്‍ മാത്രമല്ല, അമ്പലങ്ങളിലും ഗുരുദ്വാരകളിലുമെല്ലാം നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി പറഞ്ഞു. വിദ്വേഷ ആഹ്വാനം നടത്തിയ രാജ് താക്കറെക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആദ്മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് മഹാരാഷ്ട്രാ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More