'ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല, യാത്രക്കാരോട് ചോദിക്കൂ' - ഡീലക്സ് ബസ് ഡ്രൈവര്‍

കൊച്ചി: തനിക്കെതിരെയുള്ള പീഡനപരാതി വ്യാജമാണെന്ന് കെ എസ് ആര്‍ ടി സി ഡീലക്സ് ബസ് ഡ്രൈവര്‍ ഷാജഹാന്‍. താന്‍ അപമാനിച്ചുവെന്ന് പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നുവെന്നും ബസിലെ എല്ലാ യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തണമെന്നും ഷാജഹാന്‍ പറഞ്ഞു. തനിക്കും രണ്ട് പെണ്‍ മക്കളാണുള്ളത്. ബസില്‍ കയറുന്ന പെണ്‍കുട്ടികളെ തനിക്ക് മക്കളെപ്പോലെയാണ് തോന്നുക. ആരോപണമുന്നയിച്ച പെണ്‍കുട്ടിക്കെതിരെ പരാതി കൊടുക്കുമെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു. 

നാലാം നമ്പറിലായിരുന്നു ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ സീറ്റ്. എന്നാല്‍ പെണ്‍കുട്ടി ആറാം നമ്പറില്‍ വന്നിരിക്കുകയായിരുന്നു. ബസ് കുറവിലങ്ങാട്‌ എത്തിയപ്പോള്‍ ആ സീറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ കയറി. ആ വ്യക്തി സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാല് നീട്ടിവെക്കാനാണ് ഈ സീറ്റില്‍ ഇരുന്നതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് ആ യാത്രക്കാരന്‍ നാലാം നമ്പര്‍ സീറ്റില്‍ പോയി ഇരിക്കുകയായിരുന്നു. ബാക്കി മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അടുത്തിരിക്കാന്‍ വിളിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. എന്നാല്‍ തന്റെ അടുത്ത സീറ്റില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. പിന്നെ എങ്ങയാണ് അടുത്തിരിക്കാന്‍ വിളിക്കുക. കൃഷ്ണഗിരിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആ സമയം താന്‍ ബസ് ഓടിക്കുകയാണ് - ഷാജഹാന്‍ ട്വന്‍റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിലെ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്ന് രാവിലെയാണ് സംഭവം പുറത്ത് വരുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്‌സ് ബസിലാണ് സംഭവം. പെണ്‍കുട്ടി ബാംഗ്ലൂര്‍ എത്തിയതിന് ശേഷം മെയില്‍ വഴിയാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 12 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 16 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 17 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More