വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

മുംബൈ: വിരാട് കോഹ്ലി ക്രിക്കറ്റില്‍ നിന്നും ഒരു ഇടവേളയെടുക്കണമെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. കോഹ്ലിയുടെ മുന്‍പില്‍ ഇനിയും വര്‍ഷങ്ങളുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഒരു ഇടവേള നല്ലതാണെന്നും രവി ശാസ്ത്രി ട്വീറ്റ് ചെയ്തു. ഐ പി എല്‍ മത്സരത്തില്‍ നിന്നും മാത്രമല്ല എല്ലാ ക്രിക്കറ്റ് മത്സരത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ സ്വന്തം പേരിലുള്ള കോഹ്ലി അവസാനമായി ഒരു സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷമായി. ഇത്തവണ ഐ പി എല്‍ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോഹ്ലിക്ക് സാധിച്ചിട്ടില്ലെന്നും രവി ശാസ്ത്രി ട്വീറ്റില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോഹ്ലി മാനസികമായി തകര്‍ന്നിരിക്കുന്നതുപോലെയാണ് ഓരോ കളി കഴിയുമ്പോഴും തോന്നുന്നത്. അദ്ദേഹത്തെപ്പോലെ ഒരു മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ട് തന്നെ അധികം സമ്മർദ്ദം നല്‍കി മികച്ച ഒരു ബാറ്റ്സ്മാനെ ഇല്ലാതാക്കരുത്. താന്‍ പരിശീലനം നല്‍കിയ കാലഘട്ടത്തില്‍ പ്രാക്ടീസ് പോലെത്തന്നെ വിശ്രമത്തെക്കുറിച്ചും സംസാരിക്കുമായിരുന്നു. ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ വിശ്രമം വേണ്ടത് വിരാട് കോഹ്ലിക്കാണ്- രവി ശാസ്ത്രി പറഞ്ഞു. ഐ പി എല്‍ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ഉപദേശവുമായി രവി ശാസ്ത്രി രംഗത്തെത്തിയത്.

Contact the author

Sports Desk

Recent Posts

Sports Desk 2 months ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 2 months ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 months ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Web Desk 6 months ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More
National Desk 8 months ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More