ഗംഗുഭായ് കത്തിയവാഡിയുടെ നെറ്റ്ഫ്‌ളിക്‌സ് റിലീസ് പ്രഖ്യാപിച്ചു

മുംബൈ: ആലിയാ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാഡിയുടെ നെറ്റ്ഫ്‌ളിക്‌സ് റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 26-നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 25-ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം നൂറുകോടി ക്ലബിലും ഇടംപിടിച്ചിരുന്നു. മുംബൈയിലെ കാമാത്തിപുര പശ്ചാത്തലമാക്കിയുളള ചിത്രം എസ് ഹുസൈന്‍ സെയ്ദിയുടെ 'മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കാമാത്തിപുരയിലെ ഗംഗുഭായ് എന്ന സ്ത്രീയുടെ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗംഗുഭായ് കത്തിയവാഡി നിര്‍മ്മിച്ചത്. 2019 അവസാനത്തോടെ ആദ്യ ഷെട്യൂള്‍ ആരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം മാസങ്ങളോളം ചിത്രീകരണം മുടങ്ങിയിരുന്നു. പിന്നീട്  2020 ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജയ് ലീലാ ബന്‍സാലിയും പെന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സഞ്ജയ് ലീലാ ബന്‍സാലിയും ഉത്കര്‍ഷിണി വസിഷ്ഠയുമാണ് ചിത്രത്തിന്റെ തിരക്കഥ. ശന്തനു മഹേശ്വരി, ഇന്ദിരാ തിവാരി, വരുണ്‍ കപൂര്‍, അജയ് ദേവ്ഗണ്‍, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More