മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത സതീശനെതിരെ എന്ത് നടപടിയെടുക്കും? -കെ വി തോമസ്

കൊച്ചി: പാര്‍ട്ടിക്കുളളില്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ ഇരട്ടനീതി പാടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലും ഇഫ്താര്‍ വിരുന്നിലും താന്‍ പങ്കെടുത്തത് വ്യക്തിപരമായ എതിര്‍പ്പില്ലാത്തതിനാലാണെന്ന് കെ വി തോമസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ കെ പി സി സി നേതൃത്വം ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. തനിക്ക് ഒരു നീതി, പാര്‍ട്ടിക്കുളളിലെ മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്ന നിലപാട് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. 

'സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു എന്നാണ് കെ പി സി സി എനിക്കെതിരെ ആരോപിക്കുന്ന കുറ്റം. അപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത വി ഡി സതീശനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത്? അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കെ പി സി സി എന്തെങ്കിലും നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടോ? എനിക്ക് ഒരു നീതി, മറ്റുളളവര്‍ക്ക് വേറൊരു നീതി. അത് ശരിയാണോ? മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് ഇനി എല്‍ ഡി എഫിലേക്ക് പോകും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ?'-കെ വി തോമസ് ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതില്‍ എ ഐ സി സിക്ക് കെ വി തോമസ് നല്‍കിയ മറുപടി പരിശോധിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഡല്‍ഹി എ ഐ സി സി ആസ്ഥാനത്താണ് യോഗം ചേരുക. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയെടുക്കാനാണ് അച്ചടക്ക സമിതിയുടെ തീരുമാനം.

Contact the author

Web Desk

Recent Posts

National Desk 1 hour ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 4 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 6 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More