സമൂഹമാധ്യമങ്ങളുടെ രൂപകല്‍പ്പന തന്നെ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതാണ്- ഒബാമ

വാഷിംഗ്ടണ്‍: സമൂഹമാധ്യമങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുംവിധം രൂപകല്‍പ്പന ചെയ്തവയാണെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. തെറ്റായ വിവരങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അതില്ലാതാക്കാന്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം സിലിക്കണ്‍വാലിയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് സമൂഹമാധ്യമങ്ങളെക്കുറിച്ചുളള ഒബാമയുടെ പരാമര്‍ശം. 

'ലോകമെമ്പാടുമുളള ജനാധിപത്യസ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് സമൂഹത്തിലുളള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സമൂഹമാധ്യമങ്ങളോ പുതിയ സാങ്കേതിക വിദ്യകളോ ആണെന്നല്ല പറയുന്നത്. എന്നാല്‍ അവയെല്ലാം ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും അടക്കിവാഴുന്ന ചില കമ്പനികളുടെ തീരുമാനങ്ങളുടെ ഫലമാണ്. സത്യവും അസത്യവും, സഹകരണവും സംഘര്‍ഷവും തമ്മിലുളള ഈ മത്സരത്തില്‍ സമൂഹമാധ്യമങ്ങളുടെ രൂപകല്‍പ്പന തന്നെ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. അതിന്റെ ഫലവും നാം കാണുന്നുണ്ട്'- ഒബാമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2016-ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും, റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെപ്പോലുളളവര്‍ക്ക് ജനാധിപത്യത്തെ തകര്‍ക്കാനായി ജനങ്ങള്‍ ഒന്നിലും വിശ്വസിക്കണമെന്നില്ല. പൗരന്മാര്‍ക്ക് എന്ത് വിശ്വസിക്കണമെന്ന് തിരിച്ചറിയാനാകാത്ത വിധം ചോദ്യങ്ങള്‍ പൊതുഇടങ്ങളില്‍ ഉന്നയിച്ചാല്‍ മതിയാകും. സമൂഹമാധ്യമങ്ങളുടെ കമ്പനികള്‍ അവര്‍ വിതച്ചത് കൊയ്‌തെടുക്കുകയാണ്. നാം മാറിചിന്തിക്കാന്‍ വൈകരുത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More