എയര്‍ ഇന്ത്യാ വിമാനത്തിനുള്ളില്‍ എലി, വൈകിയത് ഒരു മണിക്കൂര്‍

ശ്രീനഗര്‍: വിമാനത്തിനുള്ളില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഒരു മണിക്കൂര്‍ വൈകി. ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2:15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 3:20 നാണ് യാത്ര തിരിച്ചത്. എയർ ഇന്ത്യ എ ഐ-822 വിമാനത്തിലാണ് എലിയെ കണ്ടെത്തിയത്. വിമാനത്തിനുള്ളില്‍ നിന്നും എലിയെ മാറ്റിയതിന് ശേഷമാണ് ശ്രീനഗറില്‍ നിന്നും വിമാനം യാത്ര തിരിച്ചത്. സംഭവത്തില്‍ ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല. 

കഴിഞ്ഞ വർഷം മെയ് മാസത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ഒരു വവ്വാലിനെ കണ്ടെത്തിയതായി എ എൻ ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയില്‍ നിന്നും നെവാർക്കിലേക്കുള്ള വിമാനത്തിലാണ് വവ്വാലിനെ കണ്ടെത്തിയത്. 30 മിനിട്ടിലധികം യാത്ര ചെയ്ത വിമാനം തിരികെ ഡല്‍ഹി വിമാനത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് വവ്വാലിനെ പിടികൂടാന്‍ വന്യജീവി സംരക്ഷണ സേനയുടെ സഹായം തേടിയതായും എ എന്‍ ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എയര്‍ ഇന്ത്യയെ 68 വർഷത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പിന് തിരികെ കിട്ടിയത്. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946-ൽ എയർ ഇന്ത്യ ആയത്. 1953-ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001-ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ കടം 60,000 കോടി രൂപയായപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More