എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായി വില്‍ക്കാനുള്ള കേന്ദ്രനീക്കം സജീവം

ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഓഹരികള്‍ ബാക്കിവെക്കാതെ പൂര്‍ണ്ണമായി വില്‍ക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. ഇതിനായി കമ്പനിയെകൊണ്ടുതന്നെ താല്‍പ്പര്യപത്രം ഇറക്കിച്ച് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഓഹരി വില്‍പ്പനക്കായി എയര്‍ ഇന്ത്യ ക്ഷണിച്ച താല്‍പ്പര്യപത്രത്തിന്‍റെ അവസാന തീയതി 2020 മാര്‍ച്ച്‌ 17 ആണ്.

വിദേശകമ്പനികളില്‍ പലതും എയര്‍ ഇന്ത്യ കൈക്കലാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിദേശകമ്പനികള്‍ക്ക് ഇന്ത്യന്‍  പൊതുമേഖലാ  കമ്പനികളുടെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കാനാവില്ല. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള ഏതെങ്കിലും കമ്പനികളുമായോ പങ്കാളികളുമായോ ചേര്‍ന്നുമാത്രമേ എയര്‍ ഇന്ത്യയടക്കമുള്ള പൊതുമേഖലാ കമ്പനികളെ വാങ്ങാനാവൂ. 

നിലവിലുള്ള നിയമപ്രകാരം ഇതിനുള്ള വിലക്കാണ് കമ്പനി മുഴുവനായി വില്‍പ്പന നടത്തുന്നതിന് കേന്ദ്രത്തിനുമുന്‍പിലുള്ള പ്രധാന തടസ്സം. ഇത് മറികടക്കാന്‍ എന്ത് ചെയ്യാനാവും എന്നതു സംബന്ധിച്ച ആലോചനകളും സജീവമാണ്. 2018-ല്‍ എയര്‍ ഇന്ത്യയുടെ 70 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍  100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് കേന്ദസര്‍ക്കാര്‍ ഭാഷ്യം.

കനത്ത സാമ്പത്തിക ബാദ്ധ്യതയിലാണ് എയര്‍ ഇന്ത്യയെന്നും, സ്വകാര്യ വല്‍ക്കരണം മാത്രമാണ് ഏക പോംവഴിയെന്നുമാണ്‌ സര്‍ക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ 23000 കോടി രൂപയുടെ കട ബാധ്യത കമ്പനി വാങ്ങുന്നവര്‍ ഏറ്റെടുക്കണമെന്ന് വില്പനക്കായുള്ള താല്‍പ്പര്യപത്രത്തില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 23 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 23 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More