സുധാകരന്‍ എന്നെപ്പോലെ ജയിലില്‍ പോയി ഗോതമ്പുണ്ട തിന്നാന്‍ തയാറാകണം- എം വി ജയരാജന്‍

കണ്ണൂര്‍: സംസ്ഥാനത്ത് കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് എം വി ജയരാജന്‍ പറഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫും ഘടക കക്ഷികളുമെന്നും കോണ്‍ഗ്രസാണ് മുന്നണിയിലെ പാര്‍ട്ടികളെ കടലില്‍ മുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'കെ റെയില്‍ കല്ല് പറിക്കുന്ന സുധാകരനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണം. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ എന്നെപ്പോലെ ജയിലില്‍ പോയി ഗോതമ്പുണ്ട തിന്നാന്‍ തയാറാകണം. സുധാകരനും അയാളുടെ ചാവേറുകളുമാണ് സംസ്ഥാനത്തെ കെ റെയിലിന്റെ കല്ല് പറിക്കാന്‍ നടക്കുന്നത്. കൊല്ലുമെന്ന് ആ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തി മടങ്ങിയത്'- എം വി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഡിഎഫ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിനകത്തുളള പാര്‍ട്ടികള്‍ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങിമരിക്കാതിരിക്കാന്‍ ആ കപ്പലില്‍ നിന്ന് രക്ഷപ്പെടണം. മുസ്ലീം ലീഗിലെ പല നേതാക്കളും സി പി എമ്മിലേക്ക് വരുന്നുണ്ട്- എം വി ജയരാന്‍ കൂട്ടിച്ചേര്‍ത്തു. 

പൊലീസല്ല പട്ടാളം വന്നാലും കെ റെയില്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എവിടെ കുറ്റിയിട്ടാലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത് പിഴുതെറിയും. ജയിലില്‍ പോകാനും പിഴയടക്കാനുമൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മടിയില്ല. കേരളം പിണറായി വിജയന് ആരും തീറെഴുതി കൊടുത്തിട്ടില്ല. സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാര്‍ ആരെയും അനുവദിക്കില്ല എന്നാണ് കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് കെ സുധാകരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More