ന്യൂനപക്ഷത്തിന്റെ വോട്ടിനുവേണ്ടിയാണ് ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത്- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: ന്യൂനപക്ഷത്തിന്റെ വോട്ടിനുവേണ്ടിയാണ് ലീഗിനെ എല്‍ എഡി എഫിലേക്ക് ക്ഷണിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സി പി എം സ്വീകരിച്ചിട്ടുളളതെന്നും അവരുടെ ക്ഷണം കാപട്യം മാത്രമാണെന്നും ഇ ടി പറഞ്ഞു. മലപ്പുറത്ത് ലീഗ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സി പി എമ്മിലേക്കുളള ഇ പി ജയരാജന്റെ ക്ഷണത്തിന്റെ കാര്യത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. സി പി എമ്മുമായി ഒരു ധാരണയുടെ പ്രശ്‌നമുദിക്കുന്നേയില്ല. അവര്‍ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തകര്‍ക്കുന്നവരാണ്. ന്യൂനപക്ഷത്തിന്റെ വോട്ടുകിട്ടണം. അതിന് എന്തെങ്കിലും ഉശിരുളള വര്‍ത്താനം പറയണം. വാക്കില്‍ മധുരം പുരട്ടി കര്‍മത്തില്‍ ഉപദ്രവിക്കുന്ന രീതിയാണവര്‍ക്ക്. ഫാസിഷത്തെ എതിര്‍ക്കാന്‍ ഞങ്ങളേയുളളു എന്ന് പറയും എന്നിട്ട് താത്വികമായി ചെയ്യാന്‍ കഴിയുന്ന എല്ലാ ഉപദ്രവവും ചെയ്യും. വേട്ടക്കാരന്റെയും ഓടുന്ന മുയലിന്റെയും കൂടെ നില്‍ക്കുന്നവരാണ് സിപിഎമ്മുകാര്‍. അവരുടെ ഇരട്ടത്താപ്പും കപടരാഷ്ട്രീയവും തുറന്നുകാണിക്കപ്പെടണം'-മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലീം ലീഗെന്നും വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന രീതി ലീഗിനില്ലെന്നുമാണ് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നേതാവുമായ  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടായിക്കോട്ടെ എന്നുവച്ചാവും ഇ പി ജയരാജന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടാവുക. പക്ഷേ ചക്കിനുവെച്ചത് കൊക്കിനു കൊണ്ടതുപോലെയായി. ഇപ്പോള്‍ അവര്‍ക്കിടയിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസുമായുളള മുസ്ലീം ലീഗിന്റെ ബന്ധം കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുളളതാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി എങ്ങനെ ചേര്‍ന്നുപ്രവര്‍ത്തിക്കാമെന്നാണ് സി പി എമ്മടക്കമുളള മതേതര കക്ഷികള്‍ ആലോചിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More