കാട്ടുതീ; അമേരിക്കയില്‍ നാല് കൗണ്ടികളില്‍ അടിയന്തരാവസ്ഥ

വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ പടരുന്നു. അരിസോണയിലും ന്യൂമെക്സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായി. വീശിയടിക്കുന്ന കാറ്റിൽ തീനാളങ്ങൾ കാടുകളിലേക്കും പുൽമേടുകളിലേക്കും വ്യാപിക്കുകയാണ്. രണ്ടായിരത്തോളം അഗ്നിശമനാ സേനാ ഉദ്യോഗസ്ഥരെ ഇവിടെ തീയണയ്ക്കാനായി നിയമിച്ചു. ഇടയ്‌ക്ക് ചെറിയ മഴ പെയ്തിരുന്നെങ്കിലും കാട്ടുതീയ്‌ക്ക് വലിയ ശമനമുണ്ടായില്ല. മൊത്തം 258 ചതുരശ്ര കിലോമീറ്ററോളം കത്തിയെരിഞ്ഞതായാണ് റിപ്പോർട്ട്. 

ന്യൂ മെക്സിക്കോയുടെ പകുതി ഭാഗവും കാട്ടുതീ ഭീതിയിലാണെന്നാണ് റിപ്പോർട്ട്. അവിടെ നാല് കൗണ്ടികളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫ് എന്ന മേഖലയിലാണ് കാട്ടുതീ കൂടുതൽ നാശം വിതച്ചത്. ഇവിടെയുള്ള മുപ്പതോളം വീടുകൾ കത്തി നശിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വന അഗ്നി ബാധകൾ അമേരിക്കയിൽ സാധാരണമായി സംഭവിക്കുന്നതാണ്. എന്നാൽ അടുത്ത വർഷങ്ങളിൽ കാലാവസ്ഥാവ്യതിയാനം മൂലം ഇവയുണ്ടാകുന്ന ഇടവേളകളും വ്യാപ്തിയും കരുത്തും വർധിച്ചിട്ടുണ്ട്. മഞ്ഞുകാലം നേരത്തേയാവുകയും ശരത്കാലം വൈകുകയും ചെയ്തതാണ് ഗുരുതരമായ കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 20 വർഷത്തിലേറെയായി നീളുന്ന വരൾച്ചയും മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനവുമെല്ലാം ദുരന്തത്തിന്റെ ആഴം കൂട്ടുന്നു.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More