നിങ്ങളും സ്റ്റാലിനെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കണം; ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ബംഗളുരു: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെപ്പോലെ എല്ലാവരും മാതൃഭാഷയെ സ്‌നേഹിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. തമിഴിനെ മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയാക്കാനും സുപ്രീംകോടതിയുടെ ബെഞ്ച് തമിഴ്‌നാട്ടില്‍ സ്ഥാപിക്കാനും എം കെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് തമിഴിനോടുളള അടുപ്പം കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും അദ്ദേഹത്തെപ്പോലെ എല്ലാവരും മാതൃഭാഷയെ സ്‌നേഹിക്കാന്‍ പഠിക്കണമെന്നും എന്‍ വി രമണ പറഞ്ഞു. ലോക തെലുങ്ക് ഫെഡറേഷന്റെ ഇരുപത്തിയൊമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങള്‍ മാതൃഭാഷ പഠിക്കണം. തമിഴ്‌നാട്ടില്‍ താമസിക്കുന്നയാളാണ് നിങ്ങളെങ്കിലും മാതൃഭാഷ തെലുങ്കാണെങ്കില്‍ അത് നിങ്ങള്‍ അറിഞ്ഞിരിക്കണം. അവനവന്റെ വേരുകള്‍ മറക്കരുത്. തെലുങ്കില്‍തന്നെ പഠിക്കുകയും സംസാരിക്കുകയും വേണം. നിങ്ങളുടെ മാതൃഭാഷയില്‍ പഠിച്ചാലും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ സാധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തെലുങ്ക് മീഡിയം സ്‌കൂളില്‍ പഠിച്ചുതന്നെയാണ് ഞാന്‍ ജുഡീഷ്യറിയിലെ ഏറ്റവും വലിയ പദവിയിലെത്തിയിരിക്കുന്നത്. പുതിയ ഭാഷകള്‍ പഠിക്കുന്നത് ഒരാളുടെ വികസനത്തിന് സഹായകമാവും. ഇംഗ്ലീഷോ ഹിന്ദിയോ മറ്റേതുഭാഷയും പഠിക്കാം. എന്നാല്‍ മാതൃഭാഷയില്‍ ഉറച്ചുനില്‍ക്കുന്നത് മറ്റ് ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കും- എം വി രമണ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More