ലഖിംപൂര്‍ കൂട്ടക്കൊല; കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങി

ഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കീഴടങ്ങി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ആശിഷ് മിശ്ര കീഴടങ്ങിയത്. ഏപ്രില്‍ പതിനെട്ടിന് സുപ്രീംകോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും ഒരാഴ്ച്ചക്കകം കീഴടങ്ങാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നാളെ സമയപരിധി അവസാനിക്കാനിരിക്കെയാണ് പ്രതി സ്വയം കീഴടങ്ങിയത്. ഫെബ്രുവരി പത്തിന് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബം ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചത്. സമാധാനപരമായി പ്രതിഷേധ ജാഥ നടത്തുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനമിടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നെന്നും ഇയാള്‍തന്നെയാണ് കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നും യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച എഫ് ഐ ആറില്‍ നിന്ന് വ്യക്തമാണ്. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 23 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More