ഗവര്‍ണറെ തള്ളി; വി സിയെ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കുന്ന ബില്ല് പാസാക്കി സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. തമിഴ്‌നാട് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത് പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെയും ബിജെപിയും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. 

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാന സര്‍ക്കാരാണ്. തെലങ്കാനയിലും കര്‍ണാടകയിലും സര്‍ക്കാര്‍ തന്നെയാണ് ചാന്‍സലറെ നിയമിക്കുന്നത് എന്നാണ് ബില്ലിനെ അനുകൂലിക്കാന്‍ നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംസ്ഥാനത്തെ പതിമൂന്ന് സര്‍വ്വകലാശാലകളുടെ ചാന്‍സലറാണ് ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് പ്രോ ചാന്‍സലര്‍. വൈസ് ചാന്‍സലറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലാത്തത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ട്. സാധാരണയായി സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചാണ് ഗവര്‍ണര്‍ വിസിമാരെ നിയമിക്കുക. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഈ നിയമനം ഗവര്‍ണറുടെ വിശേഷാധികാരമാണ് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനുനേര്‍ക്കുളള അനാദരവാണ്-സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 16 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 19 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 19 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More