കൊറോണ വൈറസ് മഹാമാരി കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ലഘൂകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ എടുത്ത് കളയരുതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. 'വീണ്ടും ഈ മഹാമാരിയില്‍ വഴുതി വീഴാതിരിക്കാൻ നേരത്തെയുള്ള നടപടികൾ ഉപേക്ഷിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്' ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മിയർ ഒരു വെർച്വൽ ബ്രീഫിംഗിൽ പറഞ്ഞു. 'നമുക്ക് എന്തെങ്കിലും അസുഖം വന്ന് കിടപ്പിലായാല്‍, പൂര്‍ണ്ണമായി ഭേതമാകുന്നതിനു മുന്‍പേ എഴുനേറ്റ് ഓടിയാല്‍ എങ്ങനെയിരിക്കും?, അതിനു സമാനമാണ് നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് എടുത്ത് കളയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
കൊവിഡ്-19; നടപടികൾ നേരത്തേ ലഘൂകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന