അച്ഛന് ട്രൗസര്‍ വാങ്ങാനും മൊബൈല്‍ നമ്പര്‍ കൊടുക്കണം; ഡെക്കാത്ത്‌ലോണിനെതിരെ മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡായ ഡെക്കാത്ത്‌ലോണിനെതിരെ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഡല്‍ഹി എന്‍സിആറിലെ അന്‍സല്‍ പ്ലാസയിലുളള ഡെക്കാത്ത്‌ലോണ്‍ ഔട്ട്‌ലെറ്റ് സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവവും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. മഹുവ മൊയ്ത്ര തന്റെ പിതാവിനായി ഒരു ജോഡി ട്രൗസര്‍  വാങ്ങി ബില്ലിംഗ് കൗണ്ടറിലെത്തിയപ്പോഴാണ് ജീവനക്കാര്‍ ഫോണ്‍ നമ്പറും ഇ മെയില്‍ അഡ്രസും ആവശ്യപ്പെട്ടത്. ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച മഹുവ സ്ഥലത്തുവച്ചുതന്നെ തന്റെ അനുഭവം വിവരിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. ഡെക്കാത്ത്‌ലോണ്‍ സ്വകാര്യതാ നിയമങ്ങളും ഉപയോക്ത്യ നിയമങ്ങളും ലംഘിക്കുകയാണെന്ന് മഹുവ ആരോപിച്ചു. 

മഹുവയുടെ പോസ്റ്റ് വൈറലായതിനുപിന്നാലെ ഒരു സുപ്രീംകോടതി അഭിഭാഷകനും സമാന അനുഭവം പങ്കുവെച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും മഹുവ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.' നമ്പര്‍ നല്‍കരുത്. അവരുടെ സംവിധാനം മാറ്റാന്‍ പറയണം. ലെന്‍സ്‌കാര്‍ട്ടില്‍നിന്നാണ് എനിക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായത്. മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ഞാന്‍ വിസമ്മതിച്ചു. അവരുടെ മാനേജറോട് സംസാരിച്ചപ്പോള്‍ അവരുടെ ജീവനക്കാരില്‍ ആരുടെയോ നമ്പര്‍ ചേര്‍ക്കുകയായിരുന്നു. ഉപയോക്താക്കളെ ട്രാപ്പ് ചെയ്യാനാണ് ഇത്തരമൊരു സംവിധാനമുണ്ടാക്കിയിരിക്കുന്നത്'-എന്നാണ് മഹുവ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധനം വാങ്ങാനെത്തുന്നവരുടെ നമ്പറും മെയില്‍ ഐഡിയും വാങ്ങുന്ന സംവിധാനം അവസാനിപ്പിക്കണമെന്ന് മഹുവ ഡെക്കാത്ത്‌ലോണ്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. ബ്രിട്ടണിലെ ഡെക്കാത്ത്‌ലോണില്‍നിന്ന് സാധനങ്ങള്‍ വാങ്ങാറുണ്ട്. അവര്‍ ഒരിക്കല്‍പോലും നമ്പര്‍ വാങ്ങിയിട്ടില്ല. ആരെങ്കിലും പേപ്പര്‍രഹിത ബില്‍ ചോദിക്കുമ്പോള്‍ മാത്രമാണ് മെയില്‍ ഐഡി ചോദിക്കുന്നത്. ഇന്ത്യയിലെ ബ്രാഞ്ചില്‍ മാത്രമാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More