പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്നില്ലെന്ന് തോന്നിയപ്പോള്‍ മനപ്പൂര്‍വ്വം സിനിമയില്‍നിന്ന് വിട്ടുനിന്നതാണ്- ജയറാം

താന്‍ മലയാള സിനിമയില്‍ നിന്ന് മനപ്പൂര്‍വ്വം വിട്ടുനിന്നതാണെന്ന് നടന്‍ ജയറാം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലാണ് പോകുന്നതെന്ന് തോന്നിയപ്പോള്‍ കുറച്ചുകാലത്തേക്ക് സിനിമകള്‍ ചെയ്യേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നെന്നും പ്രേക്ഷകര്‍ക്കിഷ്ടമാവുന്ന, അവര്‍ തന്നില്‍ നിന്നും കാണാനാഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ വരാനായി കാത്തിരിക്കുകയായിരുന്നെന്നും ജയറാം പറഞ്ഞു. ബിഹൈന്റ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

'മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നു. അത് മനപ്പൂര്‍വ്വം എടുത്ത ഗ്യാപ്പാണ്. സിനിമകള്‍ ചെയ്യുന്നുണ്ട്. പക്ഷേ എനിക്കുതന്നെ തോന്നി എന്നെ ഇഷ്ടപ്പെടുന്ന അമ്മമാര്‍, സഹോദരീ സഹോദരന്മാര്‍.. അവരൊക്കെ എന്നെവിട്ട് അകന്നുപോവുന്നുണ്ടോ എന്ന്. പലപ്പോഴും അങ്ങനെ തോന്നിയപ്പോഴൊക്കെ എന്റെ സിനിമകള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ അന്നും നല്ല സിനിമ ചെയ്തപ്പോഴൊക്കെ അവര്‍ കൂടെ നിന്നിട്ടുണ്ട്. തുടക്കകാലത്ത് സിനിമകള്‍ പരാജയപ്പെട്ടിരുന്ന കാലത്താണ് രാജസേനന്റെ 'മേലേപ്പറമ്പില്‍ ആണ്‍വീട്' എന്ന ചിത്രം വരുന്നത്. പ്രേക്ഷകര്‍ എനിക്ക് നല്‍കിയ സ്ഥാനം ആ സിനിമയില്‍നിന്ന് തിരിച്ചുകിട്ടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതുകഴിഞ്ഞ് കുറേക്കാലത്തിനുശേഷം പിന്നെയും കരിയറില്‍ പരാജയങ്ങള്‍ വന്നപ്പോള്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത 'വെറുതെ ഒരു ഭാര്യ' വന്നു. അങ്ങനെ 34 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നല്ല സിനിമകള്‍ കാണാന്‍ എന്നും പ്രേക്ഷകര്‍ തിയറ്ററിലെത്തിയിട്ടുണ്ട്. 2019 ആയപ്പോള്‍ എനിക്കുതോന്നി. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന്. ഇതോടെ ഞാന്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നു കുറച്ചുകാലത്തേക്ക് സിനിമ ചെയ്യേണ്ടെന്ന്- ജയറാം പറഞ്ഞു. 

പിന്നീട് കൃഷിയും ചെണ്ടകൊട്ടുമായി നടക്കുന്ന കാലത്താണ് സത്യന്‍ അന്തിക്കാട് തന്നെ മകള്‍ എന്ന സിനിമയുമായി സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യന്‍ അന്തിക്കാടും ജയറാമും പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന ചിത്രമാണ് മകള്‍. നീണ്ട ഇടവേളയ്ക്കുശേഷം മീരാ ജാസ്മിന്‍ തിരിച്ചുവരുന്ന ചിത്രം എന്ന പ്രത്യേകതയും മകള്‍ക്കുണ്ട്. ഇന്നസെന്റ്, ശ്രീനിവാസന്‍, ശ്രീലത, സിദ്ധിഖ്, ദേവിക, നസ്ലിന്‍, അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 4 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 1 day ago
Movies

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന വീണ്ടും തമിഴിലേക്ക്

More
More
Web Desk 3 days ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 5 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 5 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More