സലീം ഖൗസ് അന്തരിച്ചു

മുംബൈ: പ്രമുഖ സിനിമാ നടനും നാടക സംവിധായകനുമായ സലീം ഖൗസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലെ സിനിമകളിലൂടെയും ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനായ സലീം ഖൗസിനെ വസതിയില്‍വെച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരത്തിലെ പ്രതിനായക കഥാപാത്രത്തിലൂടെയാണ് സലീം ഖൗസ് മലയാളത്തില്‍ ശ്രദ്ധ നേടിയത്.

1952 ജനുവരി പത്തിന് ചെന്നൈയില്‍ ജനിച്ച സലീം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ബിരുദമെടുത്തു. 1978-ലാണ് ആദ്യ ചിത്രമായ സ്വര്‍ഗ് നരഗ് പുറത്തിറങ്ങുന്നത്. തുടര്‍ന്ന് ത്രികാല്‍, ദ്രോഹി, കെയ്‌ല, ചക്ര, സോള്‍ജ്യര്‍, അക്‌സ് തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിലും വെട്രി വിഴ, തിരുടാ തിരുടാ, ചിന്ന ഗൗണ്ടര്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. മലയാളത്തില്‍ താഴ് വാരം കൂടാതെ ഉടയോന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിന്ദിയില്‍ സിനിമകളേക്കാള്‍ സലീം ഖൗസിയെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത് ടെലിവിഷന്‍ പരമ്പരകളാണ്. സുബ, എക്‌സ് സോണ്‍, ഭാരത് ഏക് ഖോജ്, യേ ജോ ഹൈ സിന്ദഗി തുടങ്ങിയ പരമ്പരകളിലാണ് അദ്ദേഹം അഭിനയിച്ചത്. കാ എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More