വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂര്‍ പോലീസാണ് മെഹ്നാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. റിഫയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്.പി. എ. ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ റൂറല്‍ എസ് പി കാക്കൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മെഹ്നനാസ് റിഫയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കാക്കൂര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് മെഹ്നാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. 

ജോലി ആവശ്യാർത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ മരണം. യൂട്യൂബിലെ ലൈക്കിന്‍റെയും സബ്സ്ക്രൈബ്ഷന്‍റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പത്ത് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഏറെ ആരാധകരുള്ള വ്ളോഗറായിരുന്നു റിഫ. ഫാഷന്‍, ഫുഡ്, യാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും റിഫ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ മുപ്പതിനായിരത്തിലധികം പേരാണ് റിഫയെ ഫോളോ ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാമിലും ഇരുപതിനായിരത്തിലധികം ഫോളോവേര്‍സുണ്ട്. ബുര്‍ജ് ഖലീഫയുടെ മുന്‍പില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള റീലാണ് റിഫ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 23 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More