കേരളത്തിന്റെ ഗുജറാത്ത് ഡാഷ് ബോര്‍ഡ് സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കും- ഡോ. ആസാദ്

കേരളത്തിന്‍റെ വികസനം പഠിക്കാന്‍ പുറത്തുനിന്ന് ആരെങ്കിലും വരുമ്പോള്‍ ആദരിക്കപ്പെടുന്നത് എല്‍ ഡി എഫ് സര്‍ക്കാറാണെങ്കില്‍, ഗുജറാത്തിന്റെ വികസനം പഠിക്കാന്‍ ഗുജറാത്തില്‍ പോകുമ്പോള്‍ ആദരിക്കപ്പെടുന്നത് ഗുജറാത്തിലെ ബി ജെ പി സര്‍ക്കാറാണ്. ബി ജെ പി സര്‍ക്കാറിന്റെ നേട്ടം കണ്ടുപഠിക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികളും എത്തി എന്നത് ബി ജെ പിക്ക് വലിയ പ്രചാരണ ആയുധവുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇങ്ങനെയൊരു സന്ദര്‍ശനം അവര്‍ക്കു നല്‍കുന്ന ശക്തി ചെറുതാവില്ല.

ഗുജറാത്തില്‍ ബി ജെ പി തുടര്‍ഭരണത്തിന് സി പി എം വക ഒരു സഹായം എന്നേ വിചാരിക്കേണ്ടൂ. ഔദ്യോഗിക സന്ദര്‍ശനം കൂടാതെ ഡാഷ്ബോര്‍ഡ് വികസനം പഠിക്കാന്‍ കേരളത്തിനെന്തോ പ്രയാസമാണെന്നു തോന്നും ഈ നാടകം കണ്ടാല്‍! കാര്യക്ഷമമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് വാഴ്ത്തുകയും ചെയ്തു. മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ഈ ഗുജറാത്ത് സന്ദര്‍ശനം വികസന സാഹോദര്യത്തിന്റെ വലതു കെട്ടുകാഴ്ച്ചതന്നെ. പ്രധാനമന്ത്രിയുടെ ആഗ്രഹവും അഭ്യര്‍ത്ഥനയും നിറവേറ്റാന്‍ മുഖ്യമന്ത്രിക്കു സന്തോഷമേയുള്ളു!

കടമ്മനിട്ട ഗുജറാത്ത് സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ എഴുതിയ ഒരു കവിതയുണ്ട്. ക്യാ എന്നാണ് പേര്. വംശഹത്യയുടെ രക്തം ഉണങ്ങുന്നില്ലെന്ന ഞെട്ടലാണ് ആ കവിത. പക്ഷേ, കോര്‍പറേറ്റ് വികസനത്തിന്റെ സഹഭാവങ്ങള്‍ക്കു മായ്ക്കാനാവാത്ത കറയുണ്ടോ? !

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 18 minutes ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 hour ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More