ദേശീയ ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചു. ഇത് സംബന്ധിച്ച് ചർച്ചകളും ആലോചനകളും തുടരുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിൽ 14 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.മഹാരാഷ്ട്ര, രാജസ്ഥാന്, തെലങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് ലോക്ഡൗൺ തുടരണമെന്ന നിലപാട് അറിയിക്കുന്നത്. ലോക്ക് ഡൗൺ പിൻവലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് മറ്റു ചില സംസ്ഥാനങ്ങളുടെ ആവശ്യം. ഇതുവരെ പത്ത് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ നിർദ്ദേശം അറിഞ്ഞ ശേഷം ലോക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും . ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന് ആരോഗ്യ രംഗത്തുള്ളവരുടെ അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. പൂര്‍ണ അടച്ച് പൂട്ടലില്‍ ഇളവ് വരുത്താമെങ്കിലും രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലകളില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം തുടരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം ലോക്ഡൗൺ പിൻവലിക്കണമെന്ന് പശ്ചിമബംഗാൾ കേന്ദ്രസർക്കാറിനോട ആവശ്യപ്പെട്ടു.