സര്‍ക്കാരുകള്‍ മര്യാദയ്ക്ക് പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ല- പ്രധാനമന്ത്രിയെ വേദിയിലിരുത്തി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമപരമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് പരാതിയുമായി കോടതിയെ സമീപിക്കേണ്ടിവരില്ലെന്നും കോടതിക്ക് അത്തരം വിഷയങ്ങളില്‍ ഇടപെടേണ്ട അവസ്ഥ വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്. നിസാര പരാതികള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാറുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഉപദ്രവത്തിനുളള ഉപകരണമായി മാറാതെ നോക്കണം. കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ തന്നെ സര്‍ക്കാരുകള്‍ കാലതാമസമുണ്ടാക്കുന്നു. അന്യായമായ അറസ്റ്റുകളും പീഡനവും പൊലീസ് ഒഴിവാക്കേണ്ടതുണ്ട്. നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  സഭകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണം. നിയമ നിര്‍മ്മാണത്തിലെ അവ്യക്തതയും കോടതിയുടെ ഭാരം വര്‍ധിപ്പിക്കുന്നവയാണ്'-എന്‍ വി രമണ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണമെന്നും കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകളും ജുഡീഷ്യറിയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സംയുക്ത യോഗം വിളിച്ചത്. പ്രധാനമന്ത്രിയാണ് യോഗം ഉദ്ഘാടനം ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More