നിര്‍ബന്ധിത വാക്സിനേഷന്‍ പാടില്ല - സുപ്രീംകോടതി

ഡല്‍ഹി: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒരാളെയും കുത്തിവെപ്പ് എടുക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംസ്ഥാന സർക്കാരുകളുടെ ഏകപക്ഷീയമായ നടപടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്തരവുകൾ പിൻവലിക്കണം. വാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. സംസ്ഥാനങ്ങളിലെ മാർഗനിർദേശങ്ങൾ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രത്തിന്റെ വാക്സിൻ സങ്കേതിക സമിതിയിലെ അംഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പിനായി നിരവധി മരുന്നുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി വാക്സിനേക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിവരികയാണ്. കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More