പി സി ജോര്‍ജ്ജിനോട് പ്രതികരിക്കാനില്ല; നെഗറ്റീവായവരോടുളള പ്രതികരണം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്- എം എ യൂസഫലി

ഷാര്‍ജ: പി സി ജോര്‍ജ്ജ് തനിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ചതിനാല്‍ ആ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുളളവരാണ് മലയാളികളെന്നും തന്നെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ തെറ്റോ ശരിയോ എന്ന് വിലയിരുത്താന്‍ മലയാളികള്‍ക്ക് കഴിയുമെന്നും യൂസഫലി പറഞ്ഞു. ഷാര്‍ജയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നെഗറ്റീവ് ആയ ആളുകളോട് നിങ്ങള്‍ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം കൂടുതല്‍ സമാധാനപരമായിരിക്കും' എന്നും ശ്രീബുദ്ധനെ ഉദ്ദരിച്ച് എം എ യൂസഫലി പറഞ്ഞു. 

മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായി ഉപാധികളോടെ ജാമ്യം ലഭിച്ചതിനുപിന്നാലെ പി സി ജോര്‍ജ്ജ് എം എ യൂസഫലിക്കെതിരായ പരാമര്‍ശം തിരുത്തിയിരുന്നു. "സംസാരത്തിനിടയില്‍ മനസിലുളള ആശയവും പറഞ്ഞതും രണ്ടായിപ്പോയി. യൂസഫലി എല്ലായിടത്തും മാള് തുടങ്ങിയാല്‍ പാവപ്പെട്ട കച്ചവടക്കാര്‍ പട്ടിണിയിലായിപ്പോകും. അതുകൊണ്ട് എല്ലാവരും ലുലുമാളില്‍ കയറരുത് എന്നാണ് ഞാന്‍ പറയാനുദ്ദേശിച്ചത്. അത് അദ്ദേഹത്തെ അപമാനിക്കാനായിരുന്നില്ല. ആ പ്രസ്താവന പിന്‍വലിക്കുകയാണ്"- എന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

"യൂസഫലിയുടെ മാള് എന്താ മലപ്പുറത്തുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ? ഞാനത് നേരിട്ട് ചോദിച്ചിരുന്നു. എന്താ കാര്യം? മുസ്ലീങ്ങളുടെ കാശ് അങ്ങേര്‍ക്ക് വേണ്ട. നിങ്ങളുടെ കാശ് മതി. നിങ്ങള് പെണ്ണുങ്ങളും എല്ലാവരും കൂടെ ചാടിക്കേറി പോകുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവന്‍ വാങ്ങിയെടുക്കുകയല്ലേ അയാള്. നിങ്ങളത് തിരിച്ചറിയണം. ഒരു കാരണവശാലും നിങ്ങളുടെ ഒരു രൂപപോലും ഇതുപോലുളള സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ല"-എന്നായിരുന്നു പി സി ജോര്‍ജ്ജ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More