ഉമാ തോമസിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഡൊമിനിക്‌ പ്രസന്റേഷനും കെ വി തോമസും രംഗത്ത്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യ ഉമാ തോമസിനെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരോട് കൂടിയാലോചിക്കാതെയാണ് ഉമാ തോമസിനെ തെരഞ്ഞെടുത്തതെന്ന് എറണാകുളം ഡി ഡി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ പറഞ്ഞു. പി ടി തോമസിനോടുള്ള നന്ദി കാണിക്കേണ്ടത് സീറ്റ് നല്കിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. മണ്ഡലത്തിൽനിന്നുള്ള ഡി സി സി ജനറൽ സെക്രട്ടറിയായ തന്നോടോ രണ്ട്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരോടോ 11 മണ്ഡലം പ്രസിഡന്റുമാരോടോ സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ആലോചനയൊന്നുമുണ്ടായിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

യു ഡി എഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക്‌ പ്രസന്റേഷനും സ്ഥാനാർഥിക്കെതിരെ രംഗത്തുവന്നിരുന്നു. പി ടി തോമസ്‌ കുടുംബ വാഴ്ചക്കെതിരാണ്. സഹതാപം മാത്രം നോക്കിയാല്‍ പോരാ സാമുദായിക ഐക്യവും അവശ്യമാണെന്നായിരുന്നു ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞത്. ഉമാ തോമസിന്‍റെ സ്ഥാനര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും രംഗത്തെത്തിയിരുന്നു. ഉമാ തോമസെന്ന വ്യക്തിയോട് താത്പര്യക്കുറവില്ല. എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നായിരുന്നു കെ വി തോമസിന്‍റെ പ്രതികരണം. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളെ തള്ളിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ശക്തമായി ഉയര്‍ന്നുവരുമ്പോള്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ ഉമാ തോമസിന്‍റെ പേര് മാത്രമേ പരിഗണിക്കപ്പെട്ടുള്ളുവെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയം അതിവേഗമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നടപടികള്‍ വേഗത്തില്‍ തന്നെ ആരംഭിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

തൃക്കാക്കര നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 31-ന് (മെയ്) നടക്കും. ജൂണ്‍ മൂന്നിനാണ്  വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നാളെ (മേയ് 4-ന്)  പുറപ്പെടുവിക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥികള്‍ക്ക്  ഈ മാസം (മെയ്) 11 വരെ നാമനിര്‍ദേശപത്രികള്‍  സമര്‍പ്പിക്കാം.മെയ് 16 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നത്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More