സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം: കുറ്റവാളി മാധ്യമങ്ങളോ പാര്‍ട്ടി അംഗങ്ങളോ?

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറയുമ്പോഴും മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കുമാറിന് വേണ്ടിയുള്ള ചുമരെഴുത്ത് ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന ഇ പി ജയരാജന്‍റെ ചോദ്യത്തെ അപ്രസക്തമാക്കുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടി. 

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും പ്രമുഖ അഭിഭാഷകനും കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെ ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ പിന്തുണക്കുന്നവരില്‍ പ്രധാനിയുമായ അഡ്വ. അരുണ്‍ കുമാര്‍ തന്നെ ഉമാ തോമസിനെതിരെ മത്സരിക്കുമെന്നാണ് ധാരണ. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമിതി കൂടി തീരുമാനമെടുത്തതിന് ശേഷം സംസ്ഥാന സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറുമാണ് ഔദ്യോഗികമായി അത് പ്രഖ്യാപിക്കേണ്ടത്. ഇതിനു വിരുദ്ധമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗാനന്തരം തന്നെ വാര്‍ത്ത ചോര്‍ത്തിയതാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ ചൊടിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങളല്ല സിപിഎം എറണാകുളം ജില്ല കമ്മിറ്റിക്ക് കീഴില്‍ വരുന്ന പ്രചാരണ സമിതിയും ഇതില്‍ കുറ്റക്കാരാണ് എന്നാണ് ചുമരെഴുത്ത് സൂചിപ്പിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത പ്രവര്‍ത്തകര്‍ സ്വാഭാവികമായും പ്രതിക്കൂട്ടിലാകുമെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്താവന നല്‍കുന്ന സൂചന. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മാത്രമേ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാടുള്ളൂ. എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിക്കുന്നതിനും സംസ്ഥാന സെക്രട്ടറി പ്രഖ്യാപിക്കുന്നതിനും മുന്‍പ് ചുമരെഴുത്ത് എങ്ങനെ നടന്നു എന്നതും ആര് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി എന്നതും വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയാകും.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More