ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണം ബിജെപിയുടെ അജണ്ട- പ്രിയങ്കാ ഗാന്ധി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോഹത്യ ആരോപിച്ച് ആദിവാസി യുവാക്കളെ ബജ്‌റംഗ്ദള്‍- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ശിവ് രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. 'മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ ബജ്‌റംഗ്ള്‍ പ്രവര്‍ത്തകര്‍ രണ്ട് ആദിവാസികളെ കൊലപ്പെടുത്തി. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ബിജെപിയുടെ അജണ്ടയാണ്. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്'- പ്രിയങ്ക ട്വീറ്റ് ചെയ്തു. 

ഗോഹത്യ ആരോപിച്ച് ആദിവാസികളെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയാക്കി കൊന്ന സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. 'അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ  ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്- കമല്‍ നാഥ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശുവിനെ കൊന്നു എന്നാരോപിച്ച് സമ്പത്ത് ബാന്‍ട്ടി, ദാന്‍സ എന്നിവരെ അവരുടെ വീടുകളിലെത്തിയാണ് ഇരുപതംഗ ബജ്റംഗ്ദള്‍- ആർ എസ് എസ് പ്രവർത്തകരുള്‍പ്പെട്ട സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും മരിച്ചത്. ഇവരെ ആക്രമിക്കുന്നത് തടയാനെത്തിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട ആദിവാസി യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 8.5 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് പ്രാദേശിക അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 13 പേരാണ് ഇതുവരെ അറസ്റ്റിലായത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 4 hours ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 12 hours ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 1 day ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 1 day ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 1 day ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More