വാരിക്കോരി മാര്‍ക്ക് നല്‍കില്ല; എസ് എസ് എല്‍ സി പരീക്ഷാഫലം ജൂണ്‍ 15ന് മുന്‍പ് - വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ലഭിക്കുമെന്നും ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുന്ന രീതിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി ക്രമക്കേടുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. പ്ലസ് ടൂ കെമിസ്ട്രി ഉത്തര സൂചികയിലെ അപാകത ചൂണ്ടിക്കാണിച്ച് അധ്യാപകര്‍ ഇന്ന് പണിമുടക്ക് നടത്തിയത് അംഗീകരിക്കാന്‍ സാധിക്കില്ല. മുന്‍കൂട്ടി അറിയിക്കാതെയാണ് അധ്യാപകര്‍ പണിമുടക്ക് നടത്തിയത്. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്കൂള്‍ തുറക്കുമ്പോഴേക്കും കുട്ടികള്‍ക്ക് പാഠപുസ്തകം ലഭ്യമാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 7077 സ്കൂളുകളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും.120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാനുവല്‍ ഇറക്കും. എല്ലാ സ്കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപികരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 7 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 8 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 8 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 9 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More