രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു; ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

ഡല്‍ഹി: നേപ്പാളില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നൈറ്റ് ക്ലബിലേതെന്ന രീതിയില്‍ പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ചത്തീസ്ഗഢ് ആരോഗ്യവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എസ് സിംഗ് ദിയോയാണ് കപില്‍ മിശ്രക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കപില്‍ മിശ്രയെക്കൂടാതെ ഡല്‍ഹി ബിജെപി വക്താവ് ഹരീഷ് ഖുറാന, മുന്‍ മേജര്‍ സുരേന്ദ്ര പൂനിയ എന്നിവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

'രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് കപില്‍ മിശ്ര, മേജര്‍ സുരേന്ദ്ര പൂനിയ, ഹരീഷ് ഖുറാന എന്നിവര്‍ക്കെതിരെ പരാതി കൊടുത്തു. ജഗദല്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമമാണിത്. തെറ്റ് ചെയ്തവര്‍ക്ക് അതിനുളള ശിക്ഷ ലഭിക്കണം'- മന്ത്രി ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധി നേപ്പാളിലെ നൈറ്റ് ക്ലബില്‍ മതിമറന്ന് ആഘോഷിക്കുന്നു എന്നും അദ്ദേഹം നേപ്പാളിലെ ചൈനീസ് അംബാസഡറുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി എന്നുമാരോപിച്ചാണ് ബിജെപിയുടെ സൈബര്‍ ഗ്രൂപ്പുകള്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോ പ്രചരിപ്പിച്ചത്. തികച്ചും വ്യാജവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് ബിജെപി പ്രചരിപ്പിക്കുന്നത്.  കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും അപമാനിക്കാനും ജനങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിപ്പെടുത്താനുമുളള ശ്രമമാണ് ബിജെപിയുടേതെന്ന് ടി എസ് സിംഗ് ദിയോ പരാതിയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നേപ്പാളിലേക്ക് പോയത്. തികച്ചും സ്വകാര്യമായ സന്ദര്‍ശനമായിരുന്നു അത്. അവിടെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് ചൈനീസ് യുവതിയാണെന്ന് തെറ്റായ വിവരമാണ് പ്രചരിപ്പിച്ചത്. അത് നേപ്പാളിലുളള അദ്ദേഹത്തിന്റെ സുഹൃത്താണ്. രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും ടി എസ് സിംഗ് ദിയോ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 9 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 12 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More