ട്രിപ്പോളി ആശുപത്രിക്കു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തെ യുഎൻ അപലപിച്ചു

ട്രിപ്പോളിയിലെ ഒരു ആശുപത്രി സമുച്ചയത്തിനു നേരെ നടന്ന ഷെല്ലാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. പുതിയ കൊറോണ വൈറസ് ഭീതിയെ നേരിടാന്‍ പാടുപെടുന്ന ലിബിയപോലുള്ള ഒരു രാജ്യത്ത് ആശുപത്രികള്‍ക്ക് നേരെപോലും നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ നടുക്കുന്നതാനെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അൽ ഖദ്ര ജനറൽ ഹോസ്പിറ്റലിനടുത്ത് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആറ് ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

അമ്പരപ്പോടെയാണ് ഷെല്ലാക്രമണ വാര്‍ത്ത കേട്ടതെന്ന് യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് വക്താവ് ജെൻസ് ലാർക്കെ പറഞ്ഞു. ലിബിയയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാനുള്ള ഒരു വീടും ചികിത്സാ സൗകര്യങ്ങളും മാത്രമല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത ഒരു സാഹചര്യത്തില്‍ ഒരു ആശുപത്രിക്കെതിരെക്കൂടെ ഉണ്ടായ മറ്റൊരു ആക്രമണത്തിന്റെ വാർത്ത അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

Contact the author

News Desk

Recent Posts

International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 1 day ago
International

ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ്റൂം; അന്വേഷണ ഉത്തരവിനെതിരെ മസ്ക്

More
More
Web Desk 2 days ago
International

20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

More
More
International

ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

More
More
International

പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

More
More
International

പുടിന്‍ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണു; ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്

More
More