തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് സംസാരിച്ചിട്ടുള്ളത് - കെ കെ ശൈലജ

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിന് വിജയാശംസകളുമായി എം എല്‍ എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആശയങ്ങള്‍ കൂടുതല്‍ തെളിമയോടെ തൃക്കാക്കരയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ ജോ ജോസഫിനെപോലെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആതുര ശുശ്രൂഷകന് കഴിയും. മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നൂറിന്റെ പകിട്ട് നല്‍കും. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത് - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആതുര സുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ഡോ. ജോ ജോസഫ്. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത്. മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും. 

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആശയങ്ങള്‍ കൂടുതല്‍ തെളിമയോടെ തൃക്കാക്കരയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ ജോ ജോസഫിനെപോലെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആതുര സുശ്രൂഷകന് കഴിയും. ജോ ജോസഫിലെ മനുഷ്യ സ്‌നേഹിയെ നമ്മള്‍ കണ്ടത് 2020 ജൂലൈ 21 ന് എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശാസ്ത്രക്രിയയിലൂടെയാണ്. തിരുവനന്തപുരത്ത് നിന്നും ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും കൈയ്യിലേന്തി മിടിക്കുന്ന ഹൃദയവുമായി ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടു. മൂന്ന് മണിക്കൂര്‍ 11 മിനുട്ട് കൊണ്ട് ആ ഹൃദയം ലിസി ആശുപത്രിയിലെ സണ്ണി തോമസിന്റെ ശരീരത്തില്‍ മിടിച്ചു. ഇതുള്‍പ്പെടെ അനേകം ഹൃദയ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആതുര സുശ്രൂഷകനാണ് ജോ ജോസഫ്. 

കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ എക്‌സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. മറ്റു നിരവധി സംഘടനകളിലും അദ്ദേഹം  ഭാരവാഹിത്വം വഹിക്കുന്നുണ്ട്.

തന്റെ അറിവും കഴിവും സന്നദ്ധതയും മനുഷ്യപക്ഷത്തോട് ചേര്‍ന്ന് നിന്ന് നടപ്പിലാക്കുന്നതിനും അവന്റെ വേദനകളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതിനുമുള്ള സന്നദ്ധതയാണ് ജോ ജോസഫിനെ വ്യത്യസ്തനാക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങളുടെ ശബ്ദമാവാന്‍ ജോ ജോസഫിനെ യോഗ്യനാക്കുന്നതും ഇതുതന്നെ. ഇടതുപക്ഷത്തിന്റെ മനുഷ്യപക്ഷ രാഷ്ട്രീയം ജനകീയവും സമഗ്രവുമായ വികസന നയങ്ങള്‍ ഇവയെല്ലാം 100 ശതമാനം തനിമയോടെ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന് കഴിയും. തന്റെ ജനതയോട് ഹൃദയംകൊണ്ട് സംവദിക്കാന്‍ ജോ ജോസഫിന് കഴിയും അദ്ദേഹത്തിന് എല്ലാ വിജയാശസകളും..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 2 days ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 3 days ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 1 week ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

പാര്‍ട്ടിക്കുവേണ്ടി മൂന്നല്ല, പത്തുതവണ തോല്‍ക്കാനും തയാറാണെന്ന് ജെയ്ക്ക് പറഞ്ഞു; കുറിപ്പുമായി നടന്‍ സുബീഷ് സുധി

More
More
Web Desk 2 weeks ago
Social Post

'ഇന്ത്യ' എന്ന പദത്തിനോട് എന്തിനാണിത്ര ഭയം? ; രാജ്യത്തിന്റെ പേര് മാറ്റാനുളള നീക്കത്തിനെതിരെ മുഖ്യമന്ത്രി

More
More