നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു

ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു. ജൂണ്‍ 9-നായിരിക്കും വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരുമല തിരുപ്പതി ക്ഷേത്രത്തില്‍വെച്ചായിരിക്കും വിവാഹം. വിവാഹ സത്കാരം മാലിദ്വീപില്‍ വെച്ച് നടക്കും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

2015-ല്‍ നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്. കഴിഞ്ഞ ഏഴ് വര്‍ഷമായി  ഇരുവരും പ്രണയത്തിലാണ്. നേരത്തെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. സാമന്തയും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് നയന്‍താരയുടെ അടുത്ത പ്രോജക്ട്.

Contact the author

Entertainment Desk

Recent Posts

Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 2 days ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

More
More
Web Desk 3 days ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More
Movies

സി ബി ഐ 5-നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തി- സംവിധായകന്‍ കെ മധു

More
More
Movies

സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

അഞ്ച് ദിവസം കൊണ്ട് റെക്കോര്‍ഡ് കളക്ഷന്‍ നേടി ജന ഗണ മന

More
More