കേരളത്തില്‍ വര്‍ഗീയതയുണ്ടാക്കാനുളള ജെ പി നദ്ദയുടെ ശ്രമം വിലപ്പോകില്ല- എം എ ബേബി

തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ജെ പി നദ്ദയുടെ വാദം തികച്ചും അസംബന്ധമാണെന്ന് പറഞ്ഞ എം എ ബേബി എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരം വാദങ്ങളുന്നയിക്കുന്നതെന്നും ചോദിച്ചു. കേരളത്തില്‍ വര്‍ഗീയതയുണ്ടാക്കാനുളള ജെ പി നദ്ദയുടെയും ബിജെപിയുടെയും ശ്രമം വിലപ്പോകില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഏകദിന കേരളാ സന്ദര്‍ശനത്തിനിടെ കോഴിക്കോട് ബീച്ചില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ജെ പി നദ്ദ കേരളത്തെയും പിണറായി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്. കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറി. പിണറായി സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുകയാണ്. ഒരു വിഭാഗത്തിനുമാത്രമാണ് കേരളത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. മറ്റുളളവരെ അവഗണിക്കുകയാണ് എന്നാണ് ജെ പി നദ്ദ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത കാണിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ ആ പ്രശ്‌നം പരിഹരിക്കാനല്ല ശ്രമിക്കുന്നത്. കപട മതേതരത്വമാണ് അവര്‍ കാണിക്കുന്നത്. അതിന് ഒരു അവസാനമുണ്ടാകേണ്ടതുണ്ട് എന്നും ജെ പി നദ്ദ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More