''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

കാട്ടുപന്നികള്‍ കൃഷിനശിപ്പിക്കുന്നതിനും അവ നാട്ടിലിറങ്ങി അനര്‍ത്ഥങ്ങളുണ്ടാക്കുന്നതിനും നമ്മുടെ ഗാഡ്ഗിലിന്‍റെ വക ഒരുഗ്രന്‍ പരിഹാര നിര്‍ദ്ദേശം! വായിച്ചവര്‍ വായിച്ചവര്‍ വായിക്കാത്തവര്‍ക്കായി ഈ സന്ദേശം എത്തിക്കണം. അത്രയ്ക്ക് മഹത്തരമാണത്! 

കാട്ടുപന്നികളുടെ വിഹാരകേന്ദ്രങ്ങളായ വനങ്ങൾ കയ്യടക്കി കൃഷിചെയ്ത് നശിപ്പിച്ച മനുഷ്യർക്ക് അവയെ യഥേഷ്ടം കൊന്നു തിന്നാമെന്നാണ് മാധവ് ഗാഡ്ഗിലിന് പുതുതായി ലഭിച്ച വെളിപാട്!  വേണമെങ്കില്‍ കുറച്ച് ഗാഡ്ഗിലിനും കൊടുക്കാം. അങ്ങോരും കഴിക്കുമത്രെ. കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കാത്തത് യുക്തിരഹിതമാണത്രേ!. വംശനാശ ഭീ​‍ഷണി നേരിടാത്ത എല്ലാറ്റിനെയും കൊന്നുതിന്നാം എന്നത് വേറൊരു കണ്ടെത്തൽ.

വംശനാശ ഭീഷണി നേരിടാത്ത ഒരേയൊരെണ്ണം പ്രധാന ക്ഷുദ്രജീവിയായ മനുഷ്യനാണ്‌. അവരുടെ ജനസംഖ്യ പെരുകുന്നുമുണ്ട്. എന്തുപറയുന്നു മി.ഗാഡ്ഗിഗിൽ? പാമ്പിന്റെ മാളത്തിൽ കയ്യിട്ടതിനുശേഷം കടിച്ചേ എന്നു നിലവിളിക്കുന്നതു പോലെയാണ്‌ കാര്യങ്ങൾ. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ഗാഡ്ഗിലും സംഘവും പുറത്തിറക്കിയ ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിലെ പലതും അംഗീകരിക്കാനാവുകയില്ല എന്ന് സൂചിപ്പിക്കട്ടെ. പിന്നെ കുറെയൊക്കെ സംരക്ഷണം ഉറപ്പാക്കാൻ അത് സഹായിക്കും എന്നതു വാസ്തവം. 

ഇന്ത്യൻ പീനൽ കോഡ് ഉയർത്തിക്കാണിച്ച് ഗാഡ്ഗിൽ പറയുന്നു, കാട്ടുപന്നികൾ അക്രമികളാണത്രെ. അക്രമികളെ നിയമപ്രകാരം നേരിടാമെന്നും. നിങ്ങൾ അവയുടെ വാസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറിയല്ലോ. അവയിലെ യുവാക്കളെയും അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്ന് കറിയാക്കിത്തിന്ന് കുമ്പ വീർപ്പിച്ചല്ലോ. അപ്പോൾ എവിടെപ്പോയി പീനൽക്കോഡ്? ഇപ്പോൾ നിലവിലുള്ള വനംസംരക്ഷണ / വന്യജീവി സംരക്ഷണ നിയമങ്ങൾ അപര്യാപ്തമെന്ന് ഗാഡ്ഗിൽ കണ്ടെത്തിയിരിക്കുന്നു. അതെല്ലാം റദ്ദാക്കി പുതിയ കൊല്ലൽ നിയമങ്ങൾ കൊണ്ടുവരണമെന്നും ആഹ്വാനം.

നിങ്ങളോടാരുപറഞ്ഞു ഹേ വനത്തിൽക്കയറി കൃഷിയിറക്കാനും വീടു വയ്ക്കാനും?!

ഉള്ള വനമേഖലകളെല്ലാം കയ്യടക്കി കൃഷിയിറക്കി ലാഭം കൂട്ടുകയാണ്‌. മരങ്ങളെല്ലാം വെട്ടിവിറ്റു കാശാക്കി. ഇനി ബാക്കിയുള്ളതും കൂടി വെട്ടി വില്ക്കണം എന്നിട്ട് ജെ സി ബി കൃഷിയിറക്കണം. അതാണ്‌ ഇവരുടെ ലക്ഷ്യം. അതിക്രമിച്ചു കയറി കൃഷിയിറക്കിയവർ ക്രൂരമായാണ്‌ വന്യജീവികളെ വധിക്കുന്നത്. ചിലതിനെ തിന്നുകയും ചെയ്യും. കൂടത്തായിയിലും മറ്റിടങ്ങളിലും സ്വന്തക്കാരെയും ബന്ധുക്കളെയും മറ്റും വിഷം നല്കി കൊല്ലാൻ ഒരു മടിയും കാണിക്കാത്തതിനു കാരണം മേല്പറഞ്ഞ ചിന്തകൾ ഉള്ളിലുള്ളതു കൊണ്ടാണ്‌. സ്വകാര്യമായ ലാഭം! പശ്ചിമഘട്ടത്തെയും അതിലെ വനങ്ങളെയും ജീവികളെയും സംരക്ഷിക്കാൻ ഗാഡ്ഗിൽ  കമ്മീഷൻ റിപ്പോർട്ട് അപര്യാപ്തമാണ്‌. അതിനു മേമ്പൊടിയായി വന്യജീവികളെ വേണമെങ്കിൽ മനുഷ്യർക്ക് കൊല്ലാം എന്ന പ്രസ്താവവും. നിങ്ങൾക്ക് അവരെ കൊല്ലാമെങ്കിൽ അവയ്ക്ക് നിങ്ങളെയും കൊല്ലാം അതാണ്‌ പ്രകൃതി നിയമം. കേരളത്തിന്റെ യഥാർഥ അവകാശിയായ മധുവിനെ തച്ചു കൊന്നവർ ഇവിടെയുണ്ട്. 

കാട്ടുപന്നികൾ കാട്ടുപന്നികളെ കൊല്ലാറില്ല. എന്നാൽ മനുഷ്യർ മനുഷ്യരെ കൊല്ലാറുണ്ട്. അതിനും ഗാഡ്ഗിൽ യുക്തി കണ്ടെത്തുമായിരിക്കും. മനുഷ്യരെയും മറ്റു ജീവികളെയും പ്രകൃതിയെയും സംരക്ഷിക്കാനാകണം നിയമങ്ങൾ. വന്യജീവികൾ ശല്യം ചെയ്യുന്നത് നിങ്ങൾ അവയെ തുടർച്ചയായി ശല്യം ചെയ്യുന്നതു കൊണ്ടാണ്‌. അവയ്ക്ക് യഥേഷ്ടം കഴിക്കാനുള്ള വകയുണ്ടായിരുന്നെങ്കിൽ അവ നിങ്ങളുടെ കൃഷിയിടത്തിൽ വരില്ലായിരുന്നു. അവയുടെ വാസസ്ഥലങ്ങളിൽ കൈകടത്താതിരിക്കുക. അവിടങ്ങളിൽ നിന്നും ഒഴിഞ്ഞു പോകുക. അതാണ്‌ ഈ വേളയിൽ നിങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും ഉചിതമായ കാര്യം. അതുകൊണ്ടുതന്നെ മാധവ് ഗാഡ്ഗിലിന്റെ അബദ്ധ പ്രസ്താവങ്ങൾ അപ്പാടെ തള്ളിക്കളയുന്നു. അവ ഗൗരവമില്ലാത്ത ജല്പനങ്ങൾ തന്നെ!

Contact the author

Dr A Rajagopal Kamath

Recent Posts

Views

രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ആര്‍ത്തവ അവധി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മതിയോ

More
More
Dileep Raj 3 weeks ago
Views

കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

More
More
Mehajoob S.V 3 weeks ago
Views

കേരളാ സ്റ്റോറും ലിറ്ററേച്ചർ ഫെസ്റ്റിവലും - എസ് വി മെഹജൂബ്

More
More
Dr. Azad 3 weeks ago
Views

എസ് ജോസഫിന്റെ രാജി: അര്‍ഹതയുളളിടത്ത് അവഗണിക്കപ്പെട്ടു എന്നത് മതിയായ കാരണമാണ്- ഡോ. ആസാദ്

More
More
Mehajoob S.V 4 weeks ago
Views

പുലയ അച്ചാർ, ചെറുമർ ഊണ് എന്നിവക്ക് പഴയിടം സദ്യപോലെ പൊതുസമ്മതി കിട്ടുമോ? എസ് വി മെഹജൂബ്

More
More