വാട്സ്ആപ്പിലൂടെ ഇനി 2 ജിബി ഫയലുകള്‍ വരെ അയക്കാം

ടെലഗ്രാമിന് വെല്ലുവിളിയായി വാട്സ്ആപ്പിലെ പുതിയ ഫീച്ചര്‍. ഇനി മുതല്‍ വാട്സാപ്പിലൂടെ രണ്ട് ജിബി വരെയുള്ള ഫയലുകള്‍ കൈമാറാന്‍ സാധിക്കും. നേരത്തെ ഡോക്യൂമെൻറ് രൂപത്തില്‍ പരമാവധി 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമാണ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ വലിയ ഫയലുകളും ഡോകുമെന്റുകളും കൈമാറാന്‍ മറ്റ് സാമൂഹിക മാധ്യമങ്ങളെ ഉപയോക്താക്കള്‍ക്ക് ആശ്രയിക്കണമായിരുന്നു. ഈ ഒരു പ്രതിസന്ധിക്കാണ് പുതിയ അപ്ഡേഷനിലൂടെ പരിഹാരമായിരിക്കുന്നത്.

ഷെയര്‍ ചെയ്യാനുള്ള ഫയലിന്‍റെ സൈസ് 100 എം ബി യില്‍ നിന്നും രണ്ട് ജിബിയായി ഉയര്‍ത്തിയെന്നായിരുന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചത്. ഫോണില്‍ നിന്നും ഫയല്‍ സെന്‍റാകാനുള്ള സമയവും കാണിക്കും. അതോടൊപ്പം, വാട്സ്ആപ്പില്‍ പുതിയ ഇമോജികളും ലഭ്യമാക്കുമെന്നും മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൂടാതെ വാട്സാപ്പ് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കാനുള്ള ഫീച്ചറിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ വാട്സാപ്പിലെ ഒരു ഗ്രൂപ്പില്‍ പരമാവധി 256 ആളുകള്‍ക്കാണ് അംഗമാകാന്‍ സാധിച്ചിരുന്നത്. പുതിയ ഫീച്ചര്‍ അപ്ഡേഷനില്‍ 512 പേരെ വരെ ചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ ഫീച്ചറുകള്‍ എന്ന് മുതലാണ്‌ പ്രാബല്യത്തില്‍ വരികയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എല്ലാവര്‍ക്കും ഒരേ സമയം പുതിയ ഫീച്ചറുകള്‍ ലഭ്യമാവുകയുമില്ല.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Technology

ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട - കോടതി

More
More
Technology

ചാര്‍ജ് കൂട്ടി; നെറ്റ്ഫ്ലിക്സിനെ ഉപയോക്താക്കള്‍ കൈവിടുന്നു

More
More
Web Desk 2 months ago
Technology

ഏറ്റവും വില കുറഞ്ഞ ഐ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുന്നു

More
More
Web Desk 3 months ago
Technology

'ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും' - മെറ്റയുടെ മുന്നറിയിപ്പ്

More
More
Web Desk 3 months ago
Technology

കൊറിയൻ മാസ്‌ക് ധരിച്ചാൽ ചോറുണ്ണാം, ചായയും കുടിക്കാം !

More
More
Web Desk 5 months ago
Technology

അപകടത്തില്‍പെട്ടത് വ്യോമസേനയുടെ ഏറ്റവും അത്യന്താധുനികമായ ഹെലികോപ്റ്റര്‍!

More
More