കൊവിഡ്-19: സംസ്ഥാനത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോ​ഗം

കൊവിഡ്-19 രോ​ഗ വ്യാപനത്തിൽ സംസ്ഥാനത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമെന്ന്  മന്ത്രിസഭാ യോ​ഗം വിലയിരുത്തി. ലോ​ക്ഡൗൺ സംബന്ധിച്ച് തീരുമാനം എടുക്കാൻ ഏപ്രിൽ 13 ന് വീണ്ടും മന്ത്രിസഭാ യോ​ഗം ചേരും. ലോക്ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് ശേഷം വിഷയം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും.

കൊവിഡ് പ്രതിരോധത്തിൽ കാസർകോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ സ്ഥിതി​ഗതിൽ നിയന്ത്രണ വിധേയമാണെന്ന് മന്ത്രിസഭായോ​ഗം വിലയിരുത്തി.  പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹോർട്ടി കോർപ്പറേഷൻ പച്ചക്കറികൾ സംഭരിക്കും. ചെറുകിട വ്യവസായങ്ങൾക്കുള്ള ഇളവുകൾ സംബന്ധിച്ചും മന്ത്രിസഭാ യോ​ഗം തീരുമാനം എടുത്തു.

ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവ തുറക്കാനുള്ള മാന​​ദണ്ഡങ്ങൾ പുറത്തിറക്കി. വർക്ക് ഷോപ്പുകൾക്ക് ഞായർ വ്യാഴം ദിവസങ്ങളിൽ തുറക്കാം. മൊബൈൽ ഷോപ്പുകൾക്ക് ഞായറാഴ്ച തുറക്കാൻ അനുവാദം നൽകും. രാവിലെ 10 മണി മുതൽ 5 മണിവരെയാണ് പ്രവൃത്തി സമയം. ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകളിൽ പരമാവധി 8 ടെക്നീഷ്യൻമാരെ മാത്രമെ അനുവദിക്കൂ.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More