സിപിഎം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു- കെ കെ രമ

ദുബായ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മതപുരോഹിതരുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ആര്‍എംപി നേതാവും വടകര എം എല്‍ എയുമായ കെ കെ രമ. താല്‍ക്കാലിക ലാഭത്തിനായി സിപിഎം ഇപ്പോള്‍ വര്‍ഗീയതയ്ക്ക് കുടപിടിക്കുകയാണെന്നും അവരുടെ ചീഞ്ഞളിഞ്ഞ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ഭാഗമാണിതെന്നും കെ കെ രമ പറഞ്ഞു. ദുബായില്‍ ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ സൃഷ്ടിക്കണമെന്നുപറയുന്ന പാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുപോലും ജാതിയും മതവും നോക്കിയാണ്. ഒരാള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍പോയി അവിടെയുളള സ്ഥാപന മേധാവിയെ ഒപ്പം നിര്‍ത്തി സിപിഎം പോലൊരു പാര്‍ട്ടി പ്രഖ്യാപിക്കുകയാണ്. ഈ സ്ഥാനത്ത് കോണ്‍ഗ്രസായിരുന്നെങ്കിലോ? സിപിഎം വെറുതെയിരിക്കുമായിരുന്നോ?'- കെ കെ രമ ചോദിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്? എന്ത് രാഷ്ട്രീയമാണ് ജനങ്ങളോട് പറയുന്നത്. എങ്ങനെയാണ് മതനിരപേക്ഷ രാഷ്ട്രം നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കേരളത്തില്‍ വര്‍ഗീയമായി ഒരു ചേരിതിരിവുണ്ടാക്കുകയാണ് സി പി എം ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും സിപിഎം പോലൊരു പാര്‍ട്ടിക്ക് ഒരു കാരണവശാലും ഉണ്ടാവാന്‍ പാടില്ലാത്ത നയവ്യതിയാനമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

More
More
Web Desk 13 hours ago
Keralam

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

More
More
Web Desk 14 hours ago
Keralam

'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

More
More
Web Desk 15 hours ago
Keralam

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക

More
More
Web Desk 16 hours ago
Keralam

സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കില്ല - മന്ത്രി ആന്‍റണി രാജു

More
More
Web Desk 17 hours ago
Keralam

എ കെ ജി സെന്‍റര്‍ ആക്രമണം: ജിതിന്‍ ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു

More
More