മതം അനുസരിച്ച് ജീവിക്കുന്നത് വര്‍ഗീയതയല്ല- കാന്തപുരം

ആലപ്പുഴ: മതം അനുസരിച്ച് ജീവിക്കുന്നത് വര്‍ഗീയതയല്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍. ഒരു വര്‍ഗത്തിന്റെ ആശയം മറ്റൊരു വര്‍ഗത്തില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് വര്‍ഗീയതയെന്നും ഇസ്ലാമിലേക്ക് ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ മതവിഭാഗങ്ങളിലുമുണ്ടാകുന്ന വര്‍ഗീയ തീവ്ര നിലപാടുകളെ തിരുത്താന്‍ അതിനകത്തുനിന്ന് തന്നെ ശ്രമങ്ങളുണ്ടാകണം. മത നേതൃത്വങ്ങള്‍ അതിന് നേതൃത്വം നല്‍കണം എന്നും അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. ആലപ്പുഴയില്‍ എസ് എസ് എഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനമായ 'എന്‍ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ആരുടെയെങ്കിലും വര്‍ഗീയ പ്രസ്താവനകള്‍കൊണ്ടോ പ്രവര്‍ത്തനങ്ങള്‍കൊണ്ടോ തകര്‍ന്നുപോകുന്നതല്ല കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം. അത് കാത്തുസൂക്ഷിക്കാന്‍ പ്രാപ്തരായ ദൃഢതയുളള ഒരു സമൂഹം ഇവിടെയുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരുടെ ആ ശ്രമങ്ങളില്‍പെട്ട് നമുക്കിടയില്‍ സംശയത്തിന്റെ അന്തരീക്ഷമുണ്ടാകാന്‍ പാടില്ല. ആശങ്കകള്‍ മേശയ്ക്കുചുറ്റുമിരുന്ന് സംസാരിച്ച് പരിഹരിക്കണം. ലഹരിക്കും സാമൂഹിക വിപത്തുകള്‍ക്കുമെതിരെ ഒരുമിച്ചുനില്‍ക്കണം. വിദ്യാഭ്യാസത്തിനും നവോത്ഥാനത്തിനുമായി കൈകോര്‍ക്കണം'- കാന്തപുരം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് തന്നെ സാഹോദര്യത്തോടെ ജീവിച്ചവരാണ് കേരളത്തിലെ ജനത. ഇന്നും എന്നും അത് സാധ്യമാണ്. രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഈ സൗഹൃദത്തിന് തുരങ്കംവെക്കുന്ന തീവ്ര ആശയക്കാരുടെ അജണ്ടയില്‍ വീഴരുത്. രാഷ്ട്രീയ സംഘടനകള്‍തമ്മിലുളള സംഘര്‍ഷത്തെ മതവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷമായി അവതരിപ്പിക്കുന്നത് സമുദായങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുവാനുമാണ്. അതില്‍ ആരും വീഴരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More