6 വര്‍ഷമായി കടലില്‍ പോകാന്‍ അനുവദിക്കുന്നില്ല; ദയാവധത്തിന് അപേക്ഷിച്ച് ഗുജറാത്തിലെ മുസ്ലീം മത്സ്യത്തൊഴിലാളികള്‍

അഹമ്മദാബാദ്: സര്‍ക്കാര്‍ അധികൃതരില്‍നിന്ന് നേരിടുന്ന കടുത്ത വിവേചനത്തില്‍ മനംനൊന്ത് ദയാവധത്തിന് അപേക്ഷ നല്‍കി ഗുജറാത്തിലെ മത്സ്യത്തൊഴിലാളികള്‍. പോര്‍ബന്തര്‍ ജില്ലയിലെ ഗോസബറില്‍ നിന്നുളള അറുന്നൂറോളം മുസ്ലീം മത്സ്യത്തൊഴിലാളികളാണ് ദയാവധത്തിന് അനുമതി തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്ന കടുത്ത വിവേചനങ്ങള്‍ മൂലം ജീവിക്കാന്‍ മറ്റ് വഴികളില്ലാത്തതിനാലാണ് ദയാവധത്തിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. 

അറുന്നൂറുപേര്‍ ഒരുമിച്ച് ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്. ഹര്‍ജിയില്‍ കോടതി വരുംദിവസങ്ങളില്‍ വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഞങ്ങളുടെ കുടുംബങ്ങള്‍ പരമ്പരാഗതമായി മത്സ്യബന്ധനം ചെയ്ത് ജീവിക്കുന്നവരാണ്. ഫിഷറീസ് വകുപ്പ് മത്സ്യബന്ധനത്തിനായി ലൈസന്‍സും നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഞങ്ങളെ മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കുന്നില്ല. 2016-മുതല്‍ സര്‍ക്കാര്‍ ഞങ്ങളെ വേട്ടയാടുകയാണ്. ജീവിക്കാന്‍ മറ്റൊരു നിവൃത്തിയുമില്ല- എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ഹിന്ദു-മുസ്ലീം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല. നിയമവിരുദ്ധമായ ഒരു കാര്യവും  ചെയ്യുന്നില്ല എന്നിട്ടും തങ്ങളെ പിന്‍തുടര്‍ന്ന് ഉപദ്രവിക്കുകയാണ് എന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 20 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 21 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More