ളോഹയിട്ടവര്‍ രാഷ്ട്രീയം പറയും; പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോടില്ല- ബിഷപ്പ് ജോസഫ് പാംപ്ലാനി

കൊച്ചി: തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അന്തരിച്ച പി ടി തോമസുമായി അഭിപ്രായ വ്യത്യാസമുണ്ടായത്. എന്നാല്‍ ആ എതിര്‍പ്പ് ഉമാ തോമസിനോട് ഇല്ലാ എന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് കത്തോലിക്കാ സഭയുമായി ചേര്‍ന്നുനില്‍ക്കുന്ന സ്ഥാനാര്‍ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ തൃക്കാക്കരയില്‍ വിശ്വാസികള്‍ മനസ്സാക്ഷി വോട്ടു ചെയ്യട്ടേയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ളോഹയിട്ടവര്‍ രാഷ്ട്രീയം പറയുമെന്നും ളോഹയിട്ടവര്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. പുരോഹിതര്‍ക്ക് രാഷ്ടീയം പാടില്ലെന്ന നിലപാട്  വകവെച്ചുകൊടുക്കാനാവില്ലെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയില്‍ വളര്‍ന്നുവരുന്ന അഭിപ്രായ ഭിന്നതയാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സഭയില്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യുഡിഎഫിന് അനുകൂലമായും മറ്റൊരു വിഭാഗം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് അനുകൂലമായും നിലയുറപ്പിച്ചതായാണ് ലഭിക്കുന്ന സൂചന.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 17 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 21 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More