വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

കൊച്ചി: വീണ്ടും ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു. കൊച്ചി വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജ്ജിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, സാമുദായിക സ്പര്‍ദ്ദയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജ്ജിനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞ സമാപന പരിപാടിയിലാണ് മുസ്ലീങ്ങള്‍ക്കെതിരായ പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. മുസ്ലീം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്ന് ആരും സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട പി സി ജോര്‍ജ്ജ് മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ് എന്നും പറഞ്ഞിരുന്നു. അതിനെതിരെ യൂത്ത് ലീഗും ഡിവൈഎഫ് ഐയുമടക്കം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പി സി ജോര്‍ജ്ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 10 months ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
International Desk 10 months ago
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 10 months ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 10 months ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 10 months ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 11 months ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More