നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ഡല്‍ഹിയില നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 5 മലയാളികളുടെ പരിശോധനാ ഫലം നെഗറ്റീവ്. കൊല്ലം സ്വദേശികളായ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. അതില്‍ രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. 11 പേരാണ് കൊല്ലം ജിലയിൽ നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത്. നിലവിൽ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറു പേരിൽ 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

അതേസമയം, ഇന്നലെ സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോഡ്‌ - 4, കണ്ണൂര്‍ - 3, മലപ്പുറം -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിയവരുമാണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. 1,46,686 സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 752 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Coronavirus

ഒമിക്രോണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്നത് കടുത്ത അനീതിയാണെന്ന് സിറില്‍ റമഫോസ

More
More
Web Desk 3 weeks ago
Coronavirus

തിയേറ്ററില്‍ പോകാന്‍ ഇനി ഒരു ഡോസ് വാക്സിന്‍ മതി

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 months ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 2 months ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More