പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണമല്ല നടക്കുന്നത് - കെ വി തോമസിനെ പരിഹസിച്ച് വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കരയില്‍ നടക്കുന്നത് കല്യാണമല്ല തെരഞ്ഞെടുപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും കെ വി തോമസിന്‍റെ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ ഒരിക്കലും യോജിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസിന്‍റെ ആരോപണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ്‌ പറഞ്ഞിരുന്നു. നിലപാട് മാറ്റുന്നതില്‍ അതീവ ദുഖമുണ്ട്. തനിക്ക് പരിചയമുള്ള കോണ്‍ഗ്രസല്ല ഇപ്പോഴുള്ളത്. ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും കെ വി തോമസ്‌ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 7 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 1 day ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 1 day ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More
Web Desk 2 days ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More