കെ വി തോമസിനെതിരെ കെ പി സി സി എടുക്കുന്ന എന്ത് തീരുമാനവും ഹൈക്കമാന്‍ഡ് അംഗീകരിക്കും - കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെതിരെ കെ പി സി സി എടുക്കുന്ന ഏത് തീരുമാനവും ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തൃക്കാക്കരയിലെ ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്‌ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുവാന്‍ ഹൈക്കമാന്‍ഡ് കെ പി സി സിക്ക് അനുവാദം നല്‍കിയിരിക്കുന്നത്. കെ വി തോമസ്‌ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ട് ചേരിയിലാണെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന കെ വി തോമസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നത്.  സിപിഎം സെമിനാറില്‍ പങ്കെടുത്തപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു കെ പി സി സി പ്രസിഡന്‍റ്  കെ സുധാകരന്‍ ആവശ്യപ്പെട്ടത്. അതിനാല്‍ ഇനി കെ വി തോമസിനെതിരെ നടപടി സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന നിലപാടാണ് സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ വി തോമസ്‌ ഇടത് മുന്നണിക്ക്‌ വേണ്ടി ഇറങ്ങിയാല്‍ അത് വിജയത്തെ ബാധിക്കുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. കൂടാതെ തുടര്‍ച്ചയായി നേതൃത്വത്തെ വെല്ലുവിളിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത് ഏകാധിപത്യ സ്വഭാവമാണെന്നാണ് കെ വി തോമസിന്‍റെ ആരോപണം. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും തന്‍റെ പാരമ്പര്യം അതാണെന്നും കെ വി തോമസ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ വികസനത്തിനൊപ്പമാണെന്നാണ് കെ വി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More