പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവം; സമസ്ത നേതാവിനെതിരെ കേസ്

കോഴിക്കോട്: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ ഇ കെ സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാര്‍ക്കെതിരെ കേസ്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ സമസ്തയുടെ സെക്രട്ടറിയോടും സംഭവം നടന്ന പെരിന്തല്‍മണ്ണയിലെ പൊലീസിനോടും വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷണറോട് വിശദീകരണം ചോദിച്ചു.

പെരിന്തല്‍മണ്ണ പനങ്കാങ്കരയ്ക്കടുത്തുളള മദ്രസയുടെ കെട്ടിട ഉദ്ഘാടന വേദിയില്‍വെച്ചായിരുന്നു സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാര്‍ പെണ്‍കുട്ടിയെ പൊതുവേദിയില്‍വെച്ച് പരസ്യമായി അധിക്ഷേപിച്ചത്. പെണ്‍കുട്ടികളെ പൊതുവേദികളില്‍ കയറ്റുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പെണ്‍കുട്ടിയെ സംഘാടകര്‍ ക്ഷണിച്ചതോടെ പ്രകോപിതനായ അബ്ദുളള മുസലിയാര്‍ കുട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്റ്റേജില്‍നിന്ന് ഇറങ്ങുന്നതിനിടെ തന്നെ സംഘാടകരോട് ദേഷ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സമസ്തയെയും അബ്ദുളള മുസലിയാരെയും വിമര്‍ശിച്ച് സാമൂഹ്യ-സാംസ്‌കാരിക രംഗത്തുളള നിരവധിപേരാണ് രംഗത്തെത്തിയത്.

'ആരാടോ പത്താംക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്. സമസ്തയുടെ തീരുമാനം അറിയില്ലേ? പെണ്‍കുട്ടിയാണെങ്കില്‍ അവരുടെ രക്ഷിതാവിനേയല്ലേ വിളിക്കേണ്ടത്. ഇനി മേലില്‍ വിളിച്ചാല്‍ കാണിച്ചുതരാം' എന്നാണ് അബ്ദുളള മുസലിയാര്‍ വേദിയില്‍ പരസ്യമായി മൈക്കിനുമുന്നില്‍വെച്ച് വിളിച്ചുപറഞ്ഞത്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 2 days ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More